Follow Us On

28

March

2024

Thursday

ഐക്യദാർഢ്യത്തിലൂടെയും പ്രത്യാശയിലൂടെയും ഭാവി കെട്ടിപ്പടുത്താം; ധൈര്യം പകർന്ന് യൂറോപ്പിലെ മെത്രാന്മാർ

ഐക്യദാർഢ്യത്തിലൂടെയും പ്രത്യാശയിലൂടെയും ഭാവി കെട്ടിപ്പടുത്താം; ധൈര്യം പകർന്ന് യൂറോപ്പിലെ മെത്രാന്മാർ

മികച്ച ഭാവി കെട്ടിപ്പടുത്തുന്നതിന് ഐക്യദാർഢ്യത്തിന്റെയും പ്രത്യാശയുടെയും പാത ആഹ്വാനം ചെയ്ത് യൂറോപ്യൻ യൂണിയൻ മെത്രാന്മാർ. ഐക്യദാർഢ്യം, സാഹോദര്യം, എന്നിവയാണ് മികച്ച സമൂഹത്തെ വാർത്തെടുക്കാനുള്ള നാഴികകല്ലുകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോളസമൂഹത്തെ ബാധിച്ചിരിക്കുന്ന ആരോഗ്യ പ്രതിസന്ധികൾക്കിടയിൽ യൂറോപ്പിന് പ്രത്യാശ പകർന്നുകൊണ്ട് യൂറോപ്യൻ യൂണിയനിലെ ‘കമ്മീഷൻ ഓഫ് ദി ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ദി യൂറോപ്യൻ കമ്മ്യൂണിറ്റി’ യിലൂടെ പ്രസ്താവനയിറക്കുകയായിരുന്നു ബിഷപ്പുമാർ.

കൊവിഡ് മഹാമാരി ജീവിതത്തിന്റെ ഒരുപാട് അവസ്ഥകൾക്ക് കോട്ടം സൃഷ്ടിച്ചിട്ടുണ്ട്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പദ്ധതിയെന്ന നിലയിൽ യൂറോപ്യൻ യൂണിയൻ പോലും അപകടത്തിലാകുമോയെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇനിയുള്ള കാലം സമ്പദ്‌വ്യവസ്ഥയെയും ധനത്തെയും മാത്രം ആശ്രയിച്ചല്ല, മറിച്ച് ഒരു പൊതു മനോഭാവത്തെയും പുതിയ മാനസികാവസ്ഥയെയും ആശ്രയിച്ചാണ്.

ഇക്കാര്യത്തിലുള്ള നമ്മുടെ ശ്രമങ്ങൾ പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങിവരാൻ മാത്രമായി നീക്കിവയ്ക്കരുത്. പകരം, ആഗോളവൽക്കരണത്തിന്റെ ഇന്നത്തെ മാതൃകകളെ പുനർവിചിന്തനം ചെയ്യുന്നതിലൂടെയും പരിസ്ഥിതിയോടുള്ള ആദരവ്, ജീവിതത്തോടുള്ള തുറന്നുകാട്ടൽ, സാമൂഹിക സമത്വം, തൊഴിലാളികളുടെ അന്തസ്സിന്റെയും അവകാശങ്ങളുടെയും സംരക്ഷണം എന്നിവയിലൂടെ മെച്ചപ്പെട്ട സമൂലമായ മാറ്റം കൊണ്ടുവരണം.

സഭയുടെ സാമൂഹിക ഉപദേശത്തിന്റെ അടിസ്ഥാന തത്വമെന്ന നിലയിലും യൂറോപ്യൻ സംയോജന പ്രക്രിയയുടെ കാതൽ എന്ന നിലയിലും ഐക്യദാർഢ്യമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സമൂഹത്തിൽ പാർശ്വവൽക്കരിപ്പെട്ടവരെയും അഭയാർത്ഥികളെയും ഉൾപ്പെടുത്തി ഒരുമിച്ച് പ്രവർത്തിക്കുക, എല്ലാവരേയും സമന്വയിപ്പിക്കാൻ തയ്യാറായിരിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

കൊവിഡ് മഹാമാരിയുടെ ഈ മാസങ്ങളിൽ, ആരോഗ്യ പ്രവർത്തകരുടെ സേവനം, പ്രായമായവരെ പരിപാലിക്കുന്നവർ, സഭാ സമൂഹങ്ങളുടെ ഐക്യം തുടങ്ങി പ്രത്യാശയിലേക്ക് നമ്മെ നയിക്കുന്ന നിരവധി കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആയതിനാൽ പ്രതിസന്ധിക്കുശേഷം ലോകം മെച്ചപ്പെട്ടതോ മോശമായതോ ആയിരിക്കുമോ, അല്ലെങ്കിൽ ആഗോളസമൂഹം ഐക്യദാർഢ്യം കാത്തുസൂക്ഷിക്കുമോ ഇല്ലയോ എന്നത് പൂർണ്ണമായും നമ്മെ ആശ്രയിച്ചിരിക്കുന്നു.

നമ്മുടെ പ്രത്യാശയുടെയും സാർവത്രിക സാഹോദര്യത്തിന്റെയും ആത്യന്തിക അടിത്തറയായ ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് മറ്റ് സഹോദര സഭകളോടും സഭാ സമൂഹങ്ങളോടും ചേർന്ന് ആരെയും അകറ്റിനിറുത്താത്ത ഒരു സാർവത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനുള്ള ഇച്ഛാശക്തി ആവർത്തിച്ച് ഉറപ്പാക്കുകയാണെന്നും ബിഷപ്പുമാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?