Follow Us On

01

December

2020

Tuesday

ക്രിസ്തുരാജത്വ തിരുനാൾ: വിശേഷാൽ ദിവ്യകാരുണ്യ ആരാധനയ്ക്ക് ആഹ്വാനം; അണിചേരാം നമുക്കും

ക്രിസ്തുരാജത്വ തിരുനാൾ: വിശേഷാൽ ദിവ്യകാരുണ്യ ആരാധനയ്ക്ക് ആഹ്വാനം; അണിചേരാം നമുക്കും

ബുഡാപെസ്റ്റ്: മഹാമാരിയുടെ ഭീതിജനകമായ ദിനങ്ങളിലും ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വിശ്വാസതീക്ഷ്ണതയോടെ ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്ത് ഹംഗേറിയൻ കർദിനാൾ പീറ്റർ എർദോ. ക്രിസ്തുരാജത്വ തിരുനാളിന്റെ തലേന്നായ നവംബർ 21ന് വിശേഷാൽ പ്രാർത്ഥനകളും ദിവ്യകാരുണ്യ ആരാധനയുമായി ‘ക്രിസ്തുരാജന്റെ തിരുനാൾ ജാഗരം’ ക്രമീകരിക്കാനാണ്, 2021ൽ സമ്മേളിക്കുന്ന 52-ാമത്‌
‘ഇന്റർനാഷണൽ ദിവ്യകാരുണ്യ കോൺഗ്രസി’ന്റെ ജനറൽ സെക്രട്ടറികൂടിയായ അദ്ദേഹത്തിന്റെ ആഹ്വാനം.

‘ലോകവ്യാപകമായി ദിവ്യകാരുണ്യ ആരാധനകൾ ക്രമീകരിക്കാൻ ഒരിക്കൽകൂടി ക്ഷണിക്കുകയാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ദൈവാലയങ്ങളിൽ ഒരുമിച്ചുകൂടാനുള്ള അവസരം നമുക്കില്ല. എന്നിരുന്നാലും, നമ്മുടെ വീടുകളിൽ നമുക്ക് പ്രാർത്ഥനാ നിരതരാകാം. ഇടവക ദൈവാലയങ്ങളിൽ നടക്കുന്ന ആരാധനയിൽ നമുക്കും അണിചേരാം,’ എസ്തർദോം^ ബുഡാപെസ്റ്റ് അതിരൂപതാധ്യക്ഷൻകൂടിയായ കർദിനാൾ വ്യക്തമാക്കി. 2021 സെപ്തംബർ അഞ്ചു മുതൽ 12വരെയാണ് ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് ‘ഇന്റർനാഷണൽ ദിവ്യകാരുണ്യ കോൺഗ്രസി’ന് വേദിയാകുന്നത്.

‘ക്രിസ്തുരാജന്റെ തിരുനാൾ ജാഗരം’ ദിവ്യകാരുണ്യ കോൺഗ്രസിന്റെ രണ്ടാംഘട്ട ഒരുക്കങ്ങളുടെ ആരംഭമായും ദൈവസ്‌നേഹാനുഭവത്തിലേക്കുള്ള പുനരുജ്ജീവനമായും മാറ്റാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞാൻ നിങ്ങളോടു കൂടെയുണ്ട് എന്ന ക്രിസ്തുവിന്റെ വാഗ്ദാനം നമുക്ക് ബലമേകണം. അവിടുന്ന് അവസാനംവരെ നമുക്കൊപ്പമുണ്ട്. ക്രിസ്തുവിന്റെ പഠനങ്ങളിലൂടെയും കാരുണ്യത്തിലൂടെയും കൂദാശകളിലൂടെയും വിശിഷ്യാ, വിശുദ്ധ കുർബാന അർപ്പണങ്ങളിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയുമാണ് ഈ വാഗ്ദാനം പൂർത്തീകരിക്കപ്പെടുന്നത്.’

വിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ദിനത്തിലേതുപോലെ, വിശേഷാൽ ദിവ്യകാരുണ്യ ആരാധനകൾ ലോകമെമ്പാടും സംഘടിപ്പിക്കപ്പെടുന്ന ദിനമാണ് ക്രിസ്തുരാജത്വ തിരുനാൾ. ‘ക്രിസ്തുരാജന്റെ തിരുനാൾ ജാഗര’മായാണ് ഇത് ഒട്ടുമിക്ക പാശ്ചാത്യനാടുകളും ക്രമീകരിക്കുക. കഴിഞ്ഞ വർഷം 54 രാജ്യങ്ങളിലായി 1118 വേദികളിലാണ് ക്രമീകരിച്ചതെങ്കിൽ ഈ വർഷം വേദികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 100ൽപ്പരം രാജ്യങ്ങളിലെ 3200 വേദികൾ ‘ഇന്റർനാഷണർ യൂക്കരിസ്റ്റിക് കോൺഗ്രസിന്റെ’ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?