Follow Us On

23

November

2020

Monday

യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധത: നടുക്കുന്ന റിപ്പോർട്ട് പുറത്ത്; 2019ൽമാത്രം 595 അക്രമങ്ങൾ, ഏറ്റവുമധികം ഫ്രാൻസിൽ

യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധത: നടുക്കുന്ന റിപ്പോർട്ട് പുറത്ത്; 2019ൽമാത്രം 595 അക്രമങ്ങൾ, ഏറ്റവുമധികം ഫ്രാൻസിൽ

പാരീസ്: വിശുദ്ധവസ്തുക്കൾ തച്ചുടയ്ക്കുന്നതും വിശ്വാസികൾക്കുനേരെയുള്ള കൈയേറ്റങ്ങളും ഉൾപ്പെടെ മതവിദ്വേഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷംമാത്രം യൂറോപ്പിൽ ക്രൈസ്തവർക്കെതിരെ 595 കുറ്റകൃത്യങ്ങൾ ഉണ്ടായെന്ന റിപ്പോർട്ട് പുറത്ത്. അന്താരാഷ്ട്ര സഹിഷ്ണുതാദിനത്തോട് (നവംബർ 16) അനുബന്ധിച്ച്, യൂറോപ്യൻ സുരക്ഷാ സഹകരണ സംഘടയാണ് (ഒ.എസ്.സി.ഇ-  ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോർപ്പറേഷൻ ഇൻ യൂറോപ്പ്) നടുക്കം സൃഷ്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.

കത്തോലിക്കാ വൈദികരെ കൈയേറ്റം ചെയ്തതും ക്രൈസ്തവ ദൈവാലയങ്ങൾ അഗ്‌നിയ്ക്കിരയാക്കിയതും സക്രാരികളിൽനിന്ന് വിശുദ്ധ കുർബാന മോഷ്ടിച്ചതും കന്യകാമറിയത്തിന്റെ ചിത്രം നശിപ്പിച്ചതും സഭാസ്ഥാപനങ്ങൾ അലങ്കോലപ്പെടുത്തിയതും ഉൾപ്പെടെയുള്ള കണക്കുകളാണിത്. ഏറ്റവുമധികം കുറ്റത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഫ്രാൻസിൽനിന്നാണ്^ 144 എണ്ണം. ഇതിൽ ഏറിയ പങ്കും ദൈവാലയങ്ങൾക്കു നേരായ അക്രമങ്ങളായിരുന്നു. ജർമനിയിൽ 81, സ്‌പെയിനിൽ 75, ഇറ്റലിയിൽ 70 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

യൂറോപ്പിൽ ആകെയുണ്ടായ 595 സംഭവങ്ങളിൽ 459 എണ്ണം സ്ഥാപനങ്ങൾക്ക് എതിരെയുള്ളതാണ് മറ്റുള്ളവ ആളുകൾക്കെതിരെയും. ഏകദേശം 300 തിരുവോസ്തി മോഷണങ്ങൾ ഫ്രാൻസിൽമാത്രം സംഭവിച്ചു. വൈദികർക്ക് നേരെയുള്ള ആക്രമണങ്ങൾ പോളണ്ടിലും സ്‌പെയിനും ഇറ്റലിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രാൻസിൽ ഇരുപതും യു.കെയിൽ എട്ടും ഇറ്റലിയിൽ ആറും ദൈവാലയങ്ങൾ അഗ്‌നിക്കിരയാക്കപ്പെട്ടു.

വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകളെ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോർട്ടിൽ 148 സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, യുണൈറ്റഡ് നേഷൻ റെഫ്യൂജി ഏജൻസിയായ യു.എൻ ഹേയ്ച്ച് സി.ആർ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ തുടങ്ങിയവയിൽനിന്നുള്ള സ്ഥിതി വിവരക്കണക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?