Follow Us On

19

January

2021

Tuesday

വത്തിക്കാനിലെ ക്രിസ്മസ് ട്രീയ്ക്ക് ഒമ്പത് നില ഉയരം! ഇത് വിശുദ്ധ ജോൺപോൾ IIനുള്ള സ്ലോവേനിയൻ ആദരം!

വത്തിക്കാനിലെ ക്രിസ്മസ് ട്രീയ്ക്ക് ഒമ്പത് നില ഉയരം! ഇത് വിശുദ്ധ ജോൺപോൾ IIനുള്ള സ്ലോവേനിയൻ ആദരം!

വത്തിക്കാൻ സിറ്റി: വത്തിക്കാനുള്ള സമ്മാനം, വിശുദ്ധ ജോൺ പോൾ രണ്ടാമനുള്ള ആദരം- ഈ ക്രിസ്മസ് നാളിൽ വത്തിക്കാൻ ചത്വരത്തിൽ ഉയരുന്ന സ്ലോവേനിയയിൽനിന്നുള്ള ക്രിസ്മസ് ട്രീയെ ഇപ്രകാരം വിശേഷിപ്പിക്കാം! രാജ്യം സ്വാതന്ത്ര്യം നേടുന്നതിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ വഹിച്ച പങ്കിനും 24 വർഷംമുമ്പ് അദ്ദേഹം രാജ്യത്തു നടത്തിയ പര്യടനത്തിനും ആദരം അർപ്പിച്ചുകൊണ്ടാണ് ഒൻപതു നില കെട്ടിടത്തിന്റെ ഉയരമുള്ള ക്രിസ്മസ് ട്രീ ഇത്തവണ സ്ലോവേനിയയിൽനിന്ന് വത്തിക്കാനിലെത്തിക്കുന്നത്.

ഓരോ വർഷവും വിവിധ രാജ്യങ്ങളാണ് ക്രിസ്മസ് ട്രീ വത്തിക്കാന് സമ്മാനിക്കുന്നത്. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവേനിയ 92 അടി ഉയരമുള്ള ക്രിസ്മസ് ട്രീയാണ് സമ്മാനിക്കുക. അതായത് ഏതാണ്ട് ഒൻപത് നില കെട്ടിടത്തിന്റെ ഉയരമുള്ള ട്രീ! ഇത് രണ്ടാം തവണയാണ് സ്ലോവേനിയ ക്രിസ്മസ് ട്രീ സമ്മാനിക്കുന്നത്. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പര്യടനം നടന്ന 1996ലായിരുന്നു ആദ്യത്തെ സമ്മാനം. പേപ്പൽ പര്യടനത്തിനുള്ള നന്ദി അർപ്പണമായിരുന്നു അത്.

സ്വതന്ത്ര രാജ്യമായിട്ട് 30 പതിറ്റാണ്ട് പൂർത്തിയാകുന്നതിന്റെ പശ്ചത്തലത്തിലാണ് ഇത്തവണത്തെ സമ്മാനം. ‘സ്വാതന്ത്ര്യത്തിന്റെ 30^ാം വർഷം ആഘോഷിക്കുന്ന വിശേഷാൽ അവസരത്തിലാണ് സ്ലോവേനിയൻ ജനത. കഴിഞ്ഞ 30 വർഷമായി ഞങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്കും പ്രോത്‌സാഹനത്തിനും പരിശുദ്ധ സിംഹാസനത്തിന് വിശിഷ്യാ, വ്യക്തിപരമായി ഞങ്ങളെയും രാജ്യസ്വാതന്ത്ര്യത്തിനായുള്ള നടപടികളെയും പിന്തുണച്ച വിശുദ്ധ ജോൺ പോൾ രണ്ടാമനും ആദരം അർപ്പിക്കാനും ഈ അവസരം ഞങ്ങൾ വിനിയോഗിക്കുന്നു,’ സ്ലോവേനിയയുടെ വത്തിക്കാൻ അംബാസിഡറായ ജാക്കോബ് അടുൺഫ് വ്യക്തമാക്കി.

92 അടി ഉയരമുള്ള ക്രിസ്മസ് ട്രീയോടൊപ്പം വത്തിക്കാനിലെ സഭാ സ്ഥാപനങ്ങളിലും അഗതിമന്ദിരത്തിലും സ്ഥാപിക്കാനുള്ള 40 ചെറിയ ക്രിസ്മസ് ട്രീകളും സ്ലോവേനിയ എത്തിക്കും. കൂടാതെ, സ്ലോവേനിയൻ ശൈലിയിലുള്ള ക്രിസ്മസ് അലങ്കാരങ്ങളുമുണ്ടാകും.കൂച്ചുവിയ പ്രവിശ്യയിൽ നിന്നാണ് ക്രിസ്മസ് ട്രീ ശേഖരിക്കുന്നത്. ഭൂവിസ്തൃതിയിൽ 60 ശതമാനത്തിലധികം വനപ്രദേശമുള്ള രാജ്യമാണ് സ്ലോവേനിയ. പരിസ്ഥിതി സംരക്ഷണം, വനങ്ങളുടെ സുസ്ഥിര പരിപാലനം എന്നിവയിൽ രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ക്രിസ്മസ് ട്രീ സമ്മാനമായി നൽകുന്നതിലൂടെ വെളിവാകുന്നതെന്നും ജാക്കോബ് അടുൺഫ് പറഞ്ഞു.

ഡിസംബർ 11നാണ് ക്രിസ്മസ് ട്രീയുടെ ലൈറ്റ് ഓൺ കർമവും പുൽക്കൂടിന്റെ അനാശ്ചാദനവും നിർവഹിക്കപ്പെടുക. ഉണ്ണീശോയുടെ ജ്ഞാനസ്‌നാന തിരുനാൾ ദിനമായ ജനുവരി 10വരെ ഇത് സന്ദർശിക്കാൻ അവസരമുണ്ടാകും. വടക്കുകിഴക്കൻ റോമിലെ സെറാമിക് ഉത്പാദന മേഖലയായ ടെറാമോയിലെ കാസ്റ്റെല്ലിയിലെ ഹൈസ്‌കൂളിൽനിന്നാണ് ഇത്തവണ പുൽക്കൂട്ടിലേക്കുള്ള തിരുരൂപങ്ങൾ എത്തുന്നത്. കലാപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ‘എഫ്.എ ഗ്രൂ ഇൻസ്റ്റിറ്റ്യൂട്ട്’ 1965നും 1975നും കാലഘട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുൽക്കൂടിനായി രൂപകൽപ്പന ചെയ്ത രൂപങ്ങളാണിവ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?