Follow Us On

29

March

2024

Friday

വിദ്യാഭ്യാസ പ്രവർത്തകർക്ക് കർദിനാളിന്റെ മുന്നറിയിപ്പ്: സുവിശേഷത്തിൽനിന്ന് വ്യതിചലിക്കാതെ ദൗത്യം പൂർത്തിയാക്കണം

വിദ്യാഭ്യാസ പ്രവർത്തകർക്ക് കർദിനാളിന്റെ മുന്നറിയിപ്പ്: സുവിശേഷത്തിൽനിന്ന് വ്യതിചലിക്കാതെ ദൗത്യം പൂർത്തിയാക്കണം

ടൊറന്റോ: കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ ഭാഗമായ അധ്യാപകരും സ്ഥാപനാധികാരികളും ഉൾപ്പെടെയുള്ളവർ കത്തോലിക്കാ വിശ്വാസത്താൽ നയിക്കപ്പെടണമെന്ന മുന്നറിയിപ്പുമായി കാനഡയിലെ ടൊറന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ്. ഇതിൽ വീഴ്ച സംഭവിച്ചാൽ അത് കത്തോലിക്കാ വിരുദ്ധമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൊറന്റോ കാത്തലിക് സ്‌കൂൾ ബോർഡ് മീറ്റിംഗിൽ, സ്വവർഗ ലൈംഗീകതയെ സംബന്ധിച്ചുള്ള കത്തോലിക്കാസഭയുടെ പഠനങ്ങൾ ഉദ്ധരിക്കുന്നതിൽനിന്ന് പ്രഭാഷകൻ തടയപ്പെട്ട പശ്ചാത്തലത്തിലാണ് കർദിനാളിന്റെ മുന്നറിയിപ്പ്.

സ്വവർഗ ആകർഷണമുള്ളവർ പാർശ്വവത്കൃത- ദുർബല വിഭാഗമാണെന്നും സ്വവർഗ ലൈംഗീകതയെക്കുറിച്ചുള്ള കത്തോലിക്കാ മതബോധനഗ്രന്ഥത്തിലെ പരാമർശങ്ങൾ ഉചിതമല്ലെന്നും ആരോപിച്ചാണ് പ്രഭാഷണം തടസപ്പെടുത്തിയത്. പ്രസ്തുത സംഭവത്തെ അപലപിച്ച് സ്‌കൂൾ ബോർഡ് ചെയർമാൻ ജോസഫ് മാർട്ടിനോക്കിന് കർദിനാൾ കത്ത് അയച്ചിട്ടുണ്ട്. കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ ഭാഗമായവർ കത്തോലിക്കാ വിശ്വാസത്തെ വിലമതിക്കാതിരിക്കുകയും സഭാവിരുദ്ധ ആഹ്വാനങ്ങളാൽ സ്വാധീനിക്കപ്പെടുകയും ചെയ്താൽ അവരിൽ നിക്ഷിപ്തമായ വിശുദ്ധദൗത്യം അവർ എങ്ങനെ പൂർത്തീകരിക്കുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

മനുഷ്യന്റെ വ്യക്തിത്വത്തെയും ജീവിതരീതികളെയും ജീവിത ദർശനത്തെയും കുറിച്ചുള്ള ആധുനിക ലോകത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും ആഴമില്ലാത്തവയാണ്. അവ പലപ്പോഴും മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ചുള്ള സഭാപഠനങ്ങൾക്കും ക്രിസ്തീയ മൂല്യങ്ങൾക്കും വിരുദ്ധവുമാണ്. അതിനാൽ, ഈ കാലഘട്ടത്തിന്റെ ദുരാത്മാക്കളാൽ വഞ്ചിതരാകാതെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ വിളിക്കപ്പെട്ടവരാണ് നാം എന്ന ബോധ്യം ഓരോരുത്തർക്കും ഉണ്ടാവണം.

വിശുദ്ധിയിലേക്ക് നമ്മെ ക്ഷണിച്ച ക്രിസ്തുവിന്റെ സുവിശേഷത്തോടുള്ള വിശ്വസ്തതയെക്കാൾ കത്തോലിക്ക വിശ്വാസപ്രഖ്യാപനങ്ങളോട് ജനം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയാണ് ബോർഡ് മീറ്റിംഗിൽ പ്രകടമായത്. മാനസാന്തരത്തിനുള്ള ക്രിസ്തുവിന്റെ ആഹ്വാനങ്ങൾ എന്നും സമൂഹത്തിന് അസ്വസ്ഥത ഉളവാക്കിയിരുന്നു എന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. സുവിശേഷത്തോടും ദൈവം ഭരപ്പെടുത്തിയ വിശ്വാസത്തോടും വിശ്വസ്തത പുലർത്തണമെന്ന് ഉദ്‌ബോധിപ്പിച്ച അദ്ദേഹം, ബോർഡ് ട്രസ്റ്റികൾ തങ്ങളുടെ നിലപാടുകളെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?