Follow Us On

14

April

2021

Wednesday

പാപ്പയുടെ ആഗമനം പീഡിത ക്രൈസ്തവരെ സധൈര്യരാക്കും: ഇറാഖി കർദിനാൾ സാക്കോ

പാപ്പയുടെ ആഗമനം പീഡിത ക്രൈസ്തവരെ സധൈര്യരാക്കും: ഇറാഖി കർദിനാൾ സാക്കോ

മൊസ്യൂൾ: ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് പര്യടനം വിശ്വാസത്തെപ്രതി പീഡനം അനുഭവിക്കുന്ന മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യൻ സമൂഹത്തിനാകമാനം ധൈര്യവും പ്രത്യാശയും പകരുമെന്ന് ബാബിലോണിലെ കൽദായ സഭാ പാത്രിയാർക്കിസ് കർദിനാൾ ലൂയിസ് റാഫേൽ സാക്കോ. മിഡിൽ ഈസ്റ്റിലെയും ഇറാഖിലെയും ജനതയെ പിന്തുണക്കാനും ധൈര്യം പകരാനുമാണ് പാപ്പ ഇറാഖിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021 മാർച്ച് അഞ്ചു മുതൽ എട്ടുവരെയുള്ള പേപ്പൽ പര്യടനം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു കർദിനാൾ സാക്കോ.

രാജ്യത്തെ ജനങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് പാപ്പയുടെ സന്ദർശനം. ഞങ്ങൾ ഒരു മോശം അവസ്ഥയിലാണ് ജീവിക്കുന്നത്. കൊറോണ വൈറസ് ഉയർത്തുന്ന പ്രതിസന്ധികൾ മാത്രമല്ല രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങൾ ഇറാഖിലെ ജനതയ്ക്കുമേൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾ വളരെ വലുതാണ്. ആതുകൊണ്ടുതന്നെ സമാധാനവും സാഹോദര്യവും ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ പാപ്പയുടെ സന്ദർശനത്തിന് വലിയ പ്രസക്തിയുണ്ട്.

രാജ്യത്തെ സംഘർഷങ്ങളെ തുടർന്ന് മെച്ചപ്പെട്ടതും സുരക്ഷിതത്വവുമുള്ള ജീവിതംതേടി അനേകം ക്രൈസ്തവർ രാജ്യത്തുനിന്ന് പാലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്. രാജ്യത്തെ തങ്ങളുടെ സാന്നിധ്യംതന്നെ അപകടത്തിലാണെന്നതാണ് അതിന് കാരണം. ഇറാഖ് മാത്രമല്ല, സിറിയയിലെയും ലെബനോനിലെയും സാഹചര്യം ഇതുതന്നെയാണ്. പാപ്പ നൽകുന്ന സന്ദേശങ്ങൾ തങ്ങളുടെ രാജ്യങ്ങളിൽ തന്നെ തുടരാനും പ്രത്യാശയോടെ പിടിച്ചുനിൽക്കാനും വലിയ ശക്തി നൽകും. അതിനാൽ പാപ്പയുടെ സന്ദർശനം വഴിത്തിരിവാകുമെന്ന പ്രത്യാശയും കർദിനാൾ സാക്കോ പങ്കുവെച്ചു.

2003ൽ ഏതാണ്ട് 15 ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന ഇറാഖിൽ നാലിലൊന്ന് ക്രൈസ്തവർ മാത്രമാണ് ഇപ്പോഴുള്ളത്. കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ 2024ൽ ഇറാഖിലെ ക്രൈസ്തവരുടെ എണ്ണം 23,000മാത്രമാകുമെന്ന പഠന റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തിക പരാധീനതയും തൊഴിലില്ലായ്മയും ക്രിസ്ത്യൻ കുടുംബങ്ങളുടെ പലായനത്തിന് കാരണമാകുന്നുണ്ടെങ്കിലും ഇറാഖ് വിടാനുള്ള കാരണമായി ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടുന്നത് സുരക്ഷാ ഭീഷണിതന്നെയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?