Follow Us On

22

September

2023

Friday

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം: പൂർണ ദണ്ഡവിമോചനം നേടാൻ ഏഴ് മാർഗങ്ങൾ!

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം: പൂർണ ദണ്ഡവിമോചനം നേടാൻ ഏഴ് മാർഗങ്ങൾ!

വത്തിക്കാൻ സിറ്റി: ഡിസംബർ എട്ടുമുതൽ 2021 ഡിസംബർ എട്ടുവരെ കത്തോലിക്കാ സഭ ആഹ്വാനംചെയ്ത വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിൽ പൂർണ ദണ്ഡവിമോചനം നേടാൻ ഏഴ് മാർഗങ്ങൾ! കുമ്പസാരിച്ചൊരുങ്ങി ദിവ്യകാരുണ്യം സ്വീകരിക്കുകയും പരിശുദ്ധ പിതാവിന്റെ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനൊപ്പം വർഷാചരണത്തിൽ ചെയ്യേണ്ട വിശേഷാൽ ഭക്തകൃത്യങ്ങളെക്കുറിച്ചും ഡിക്രിയിലൂടെ വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്. അവ ചുവടെ കൊടുക്കുന്നു:

1. കർതൃപ്രാർത്ഥന ധ്യാനിക്കാം
വിശുദ്ധ യൗസേപ്പിതാവിനെ യഥാർത്ഥമായ വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മാതൃകയായാണ് സഭ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ, ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന കർതൃപ്രാർത്ഥന ചൊല്ലി അതിൽ ഉള്ളടങ്ങിയിരിക്കുന്ന ദൈവഹിതത്തെക്കുറിച്ച് 30 മിനിറ്റ് ധ്യാനിക്കുകയോ വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള ഒരു ഏകദിന ധ്യാനത്തിൽ പങ്കെടുക്കുകയോ ചെയ്യുന്നവർക്ക് പൂർണദണ്ഡവിമോചനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

2. കാരുണ്യപ്രവൃത്തികൾ ചെയ്യാം
ദൈവിക രഹസ്യങ്ങളുടെ അഗാധതയെ മൗനമായും വിശ്വസ്തതാ പൂർവവും ഹൃദയത്തിലേറ്റി സമൂഹത്തിലും കുടുംബത്തിലും ലാളിത്യത്തോടെ ജീവിച്ച ഉത്തമ മാതൃകയാണ് വിശുദ്ധ യൗസേപ്പിതാവ്. നമ്മുടെ ദൗത്യനിർവഹണത്തിൽ നിശബ്ദത, പ്രാർത്ഥന, വിവേകം, വിശ്വസ്തത, നീതി എന്നീ ഗുണഗണങ്ങൾ പാലിക്കാൻ പ്രചോദിപ്പിക്കുന്ന വിശുദ്ധനുമാണ് അദ്ദേഹം. ഇതിന്റെ വെളിച്ചത്തിൽ ആത്മീയവും ഭൗതികവുമായ കാരുണ്യപ്രവൃത്തികൾ ഒരുക്കത്തോടെ ചെയ്യുന്നവർക്ക് പൂർണ ദണ്ഡവിമോചനത്തിന് അർഹതയുണ്ട്.

3. കുടുംബങ്ങളിലെ ജപമാല അർപ്പണം
കുടുംബങ്ങളുടെ പരിപാലകനാണ് വിശുദ്ധ യൗസേപ്പിതാവ്. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാതൃക ഉൾക്കൊണ്ട്, ആത്മീയവും കൗദാശീകവുമായ ഒരുക്കങ്ങളോടെ കുടുംബങ്ങളിൽ ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവർ പൂർണ ദണ്ഡവിമോചനത്തിന് അർഹരാണ്.

4. തൊഴിലിൽ വിശ്വസ്തതരാകാം
തൊഴിലാളികളുടെ മധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. തങ്ങളുടെ അനുദിന പ്രവൃത്തികൾ വിശുദ്ധ യൗസേപ്പിന്റെ സംരക്ഷണത്തിന് സമർപ്പിക്കുകയും വിശുദ്ധന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അവരവരുടെ ജോലിയിൽ പ്രാർത്ഥനാപൂർവം വ്യാപൃതരാകുകയും ചെയ്യുന്നവർക്ക് പൂർണ ദണ്ഡവിമോചനം വാദ്ഗാനം ചെയ്യപ്പെട്ടിട്ടുണ്ട്.

5. പീഡിതർക്കുവേണ്ടി പ്രാർത്ഥിക്കാം
ഉണ്ണീശോയുടെ രക്ഷയ്ക്കായി തിരുക്കുടുംബവുമായി ഈജിപ്തിലേക്ക് പലായനം ചെയ്ത സ്നേഹപിതാവാണ് വിശുദ്ധ യൗസേപ്പിതാവ്. ഇതിന്റെ വെളിച്ചത്തിൽ വിശുദ്ധന്റെ ലുത്തീനിയയും മറ്റ് ആരാധനക്രമങ്ങളിൽ നിലവിലുള്ള സമാനമായ പ്രാർത്ഥനകളും പീഡിത സഭയ്ക്കും പീഡിത ക്രൈസ്തവർക്കും വേണ്ടി സമർപ്പിക്കുന്നവർക്ക് പൂർണ ദണ്ഡവിമോചനം സാധ്യമാകും.

6. വിശുദ്ധന്റെ ദിനാചരണങ്ങളിൽ പങ്കുചേരാം
മാർച്ച് 19ലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ, മേയ് ഒന്നിനുള്ള തൊഴിലാളി മധ്യസ്ഥന്റെ തിരുനാൾ, തിരുക്കുടുംബത്തിന്റെ തിരുനാൾ, ബൈസന്റൈൻ പാരമ്പര്യത്തിലെ ‘യൗസേപ്പിതാവിന്റെ ഞായർ’ എന്നീ ദിനങ്ങളിലും മാസത്തിലെ 19-ാം തിയതികളിലും ബുധനാഴ്ചകളിലും വിശുദ്ധന്റെ മാധ്യസ്ഥത്തിനായി ക്രമീകരിച്ചിരിക്കുന്ന ഔദ്യോഗിക പ്രാർത്ഥനകൾ ഒരുക്കത്തോടെ ചൊല്ലുന്നവർ പൂർണ ദണ്ഡവിമോചനത്തിന് അർഹരാണ്.

7. അജപാലകർക്ക് വിശേഷാൽ മാർഗം!
കുമ്പസാരം, രോഗീലേപനം, രോഗികൾക്ക് പരിശുദ്ധ കുർബാന നൽകൽ എന്നിവ തീക്ഷ്ണതയോടെ പരികർമം ചെയ്തുകൊണ്ട് വൈദികർക്കും സന്യസ്തർക്കും പൂർണ ദണ്ഡവിമോചനം പ്രാപിക്കാനാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?