Follow Us On

14

April

2021

Wednesday

എത്ര മക്കൾ വേണമെന്നത് ദമ്പതികൾക്ക് തീരുമാനിക്കാം; കുടുംബാസൂത്രണം അടിച്ചേൽപ്പിക്കില്ലെന്നും കേന്ദ്രം

എത്ര മക്കൾ വേണമെന്നത് ദമ്പതികൾക്ക് തീരുമാനിക്കാം; കുടുംബാസൂത്രണം അടിച്ചേൽപ്പിക്കില്ലെന്നും കേന്ദ്രം

ന്യൂഡൽഹി: എത്ര മക്കൾ വേണമെന്ന കാര്യം ദമ്പതികൾക്ക് തീരുമാനിക്കാമെന്നും കർശന ഉപാദികളോടെ ജനസംഖാ നിയന്ത്രണം നടപ്പാക്കാൻ ഉദേശിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ. കുട്ടികൾ എത്ര എണ്ണം വേണമെന്ന തീരുമാനം ദമ്പതികളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മക്കളുടെ എണ്ണം രണ്ട് എന്നതുൾപ്പെടെ ജനസംഖ്യാ നിയന്ത്രണ നടപടികൾ ആവശ്യപ്പെട്ട് ഡൽഹിയിലെ ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്. ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയാൽ അത് പലതരത്തിലുള്ള സാമൂഹിക അസമത്വങ്ങൾക്ക് വഴിയൊരുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കാനും കുടുംബാസൂത്രണം നടത്താനുമുള്ള അവകാശവും അധികാരവും വ്യക്തികൾക്കുണ്ട്. എന്നാൽ, രാജ്യത്തെ കുടുംബാസൂത്രണ പരിപാടി നിർബന്ധപൂർവമുള്ളതല്ല. ഭരണഘടനാ പ്രകാരം ആരോഗ്യക്ഷേമം സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽ പെടുന്നതാണെന്നും അതിനാൽ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ദമ്പതികൾക്ക് പരമാവധി രണ്ട് കുട്ടികളെ പാടുള്ളൂ എന്ന തരത്തിൽ നിയമനിർമാണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തള്ളിയത് ചോദ്യം ചെയ്താണ് അശ്വിനി കുമാർ സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?