മെരിലാൻഡ്: ബാൾട്ടിമോർ വി.എ. ഹോസ്പിറ്റലിൽ ചീഫ് അനസ്തറ്റിസ്റ്റും ജോസ് പറനിലത്തിന്റെ ഭാര്യയുമായ ഡോ. ഷീബ പറനിലം (50) ബാൾട്ടിമോറിൽ നിര്യാതയായി. മൃതസംസ്ക്കാര കർമം ഡിസംബർ 19 ന് ബാൾട്ടിമോർ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ ആരംഭിക്കും. രാവിലെ 9.00ന് ദിവ്യബലി. തുടർന്ന് 10.15മുതൽ 12.30വരെ അന്തിമോപചാരം അർപ്പിക്കാൻ അവസരമൊരുക്കും. ഉച്ചയ്ക്ക് 1.00ന് ലൗഡോൺ പാർക്ക് സെമിത്തേരിയിലാണ് അടക്കം.
ഡിസംബർ 18 വൈകിട്ട് 5.00മുതൽ രാത്രി 9.00വരെ ബാൾട്ടിമോർ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പരേതയുടെ ആത്മശാന്തിക്കായി വൈകിട്ട് 6.00ന് ചിക്കാഗോ സീറോ മലബാർ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും.
ബാൾട്ടിമോർ സീറോ മലബാർ ദൈവാലയത്തിലെ മതബോധന വിഭാഗത്തിലും മലയാളം സ്കൂളിലും അധ്യാപികയായിരുന്നു. ആരംഭകാലം മുതൽ ശാലോം മീഡിയയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കൂടാതെ, പാരിഷ് കൗൺസിൽ സെക്രട്ടറി, വുമൺസ് ഫോറം കോർഡിനേറ്റർ, കൾച്ചറൽ ഇവന്റ്സ് കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ചാലക്കുടി തെക്കിനിയത്ത് പരേതനായ ഔസേപ്പിന്റെയും ശോശയുടെയും മകളാണ്. സി.ആർ.എൻ.എ, പിഎച്ച്.ഡി, എം.ബി.എ. ബിരുദധാരിണിയാണ്. മക്കൾ: അലക്സ്, റോബിൻ.സഹോദരങ്ങൾ: ഷാബു തെക്കിനിയത്ത്, ഷാജി തെക്കിനിയത്ത്, ഷീന കാഞ്ഞിരക്കാടൻ.
Leave a Comment
Your email address will not be published. Required fields are marked with *