Follow Us On

27

January

2021

Wednesday

ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ദുരിതബാധിതരെ സഹായിച്ചുകൊണ്ടാവണം; ആഹ്വാനവുമായി ശ്രീലങ്കൻ കർദിനാൾ

ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ദുരിതബാധിതരെ സഹായിച്ചുകൊണ്ടാവണം; ആഹ്വാനവുമായി ശ്രീലങ്കൻ കർദിനാൾ

കൊളംബോ: മഹാമാരിയുടെ ദുരിതങ്ങൾ അനുഭവിക്കുന്നവരെ സഹായിച്ചും ഏറ്റവും ആവശ്യമുള്ളവരിലേക്ക് ഇറങ്ങിച്ചെന്നും ക്രിസ്മസ് ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് ശ്രീലങ്കൻ കർദിനാൾ മാൽക്കം രഞ്ജിത്. ക്രിസ്മസ് ആഘോഷങ്ങളിൽ ആത്മീയകാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ഉദ്‌ബോധിപ്പിച്ച അദ്ദേഹം, മഹാമാരിയുടെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലുകൾ പാലിച്ച് ദൈവാലയ തിരുക്കർമങ്ങളിൽ പങ്കെടുക്കണമെന്നും യാത്രകൾ കഴിവതും ഒഴിവാക്കി ക്രിസ്മസ് ദിനം കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നും ഓർമിപ്പിച്ചു.

ദൈവാലയ തിരുക്കർമങ്ങളിൽ 50ൽ കൂടുതൽ പേർക്ക് ഒരേസമയം പങ്കെടുക്കാനാവാത്തതിനാൽ, ക്രിസ്മസ് ദിനത്തിലെ ദിവ്യബലികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അടുത്ത ബന്ധുക്കൾക്കൊപ്പവും മഹാമാരിയുടെ ദുരിതങ്ങൾ അനുഭവിക്കുന്നവരെ സഹായിച്ചും ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാം. മഹാമാരിമൂലം ജോലി നഷ്ടപ്പെട്ടവരുണ്ടാകാം, സാമ്പത്തിക പ്രതിസന്ധിയിലായവരുണ്ടാകാം. അവരോടുള്ള കരുതൽ പ്രകടിപ്പിക്കാനുള്ള അവസരമാക്കി മാറ്റണം ഇത്തവണത്തെ ക്രിസ്മസ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിനൊപ്പം നമുക്ക് ക്രിസ്മസ് ഭക്ഷണം പങ്കുവെക്കാം,’ കർദിനാൾ വ്യക്തമാക്കി.

കഴിയുന്നിടത്തോളം വിശ്വാസികൾക്ക് തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ അവസരം ഒരുക്കാനുള്ള ശ്രമങ്ങളും ദൈവാലയങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഇതു പ്രകാരം ഡിസംബർ 24 വൈകിട്ട് 6.00 മുതൽ ക്രിസ്മസ് തിരുക്കർമങ്ങൾ ആരംഭിക്കും. ഓരോ ദൈവാലയത്തിലെയും സാഹചര്യം അനുസരിച്ച് തിരുക്കർമങ്ങളുടെ എണ്ണം ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ വൈദികർക്ക് നാല് ദിവ്യബലികൾവരെ അർപ്പിക്കാൻ വത്തിക്കാൻ അനുവാദം നൽകിയതും ഗുണമാകും. നിരവധി ചാനലുകളിലൂടെ തിരുക്കർമങ്ങൾ തത്‌സമയം സംപ്രേഷണം ചെയ്യാനും ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ക്രിസ്മസിന്റെ യഥാർത്ഥമായ അർത്ഥത്തിന് വിരുദ്ധമായ പ്രോഗ്രാമുകൾ ചാനലുകൾ സംപ്രേഷണം ചെയ്യരുതെന്നും കർദിനാൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?