Follow Us On

18

April

2024

Thursday

കാരുണ്യത്തിന്റെ ഉത്സവമായി കോവിഡ് കാലത്തെ ബോണ്‍ നത്താലെ

കാരുണ്യത്തിന്റെ ഉത്സവമായി കോവിഡ് കാലത്തെ ബോണ്‍ നത്താലെ

തൃശൂര്‍: ക്രിസ്മസിനോടനുബന്ധിച്ചുള്ള ബോണ്‍ നത്താലെ ആഘോഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കാരുണ്യത്തിന്റെ ഉത്സവമാക്കി നടത്തും. ഇടവകതലത്തിലും അതിരൂപതാ തലത്തിലും വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുണ്ടെന്ന് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

നഗരത്തിലെ കരോള്‍ ഘോഷയാത്ര ഇത്തവണ ഉണ്ടാവില്ല. പകരം തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സാന്ത്വനം മുഖേനയും അഭയം പാലിയേറ്റീവ് മുഖേനയും അതിരൂപതയുടെ പരിധിയിലുള്ള നാനാജാതി മതസ്ഥര്‍ക്കായുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം പ്രത്യേക പ്രാമുഖ്യം നല്‍കും. ഇടവകതലത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കോ കോവിഡ് ബാധിച്ച് വിഷമിക്കുന്നവര്‍ക്കോ സാമ്പത്തിക സഹായം നല്‍കും. ഓരോ ഇടവകയിലും തെരഞ്ഞെടുക്കപ്പെട്ട രണ്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുക. ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കും.

ഇടവകകളില്‍ കിടപ്പുരോഗികളെ വീട്ടില്‍ സന്ദര്‍ശിച്ച് ക്രിസ്മസ് കേക്ക് മുറിക്കും. ജൂബിലി മിഷന്‍ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കല്‍/പരിശോധന ക്യാമ്പുകള്‍, കോവിഡിനോട് പൊരുതുന്ന റവന്യു, മെഡിക്കല്‍, പോലിസ് അധികാരികളെ അതിരൂപതയിലും ഇടവകതലത്തിലും ആദരിക്കും. കോവിഡ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ബോണ്‍ നത്താലെയോടനുബന്ധിച്ച് ഇടവക/ഫൊറോന തലത്തില്‍ കരോള്‍ഗാന/ഫ്‌ളാഷ്‌മോബ്, പുല്‍ക്കൂട്, ഫാമിലി കരോള്‍ ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തും.

വിജയികള്‍ക്ക് 27-ന് ബിഷപ്ഹൗസില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കും. നഗരത്തില്‍ പ്രമുഖ സെന്ററുകളില്‍ പുല്‍ക്കൂടുകള്‍/ഫ്‌ളോട്ടുകള്‍ എന്നിവ നിര്‍മിക്കും. ഇതിന്റെ പ്രദര്‍ശനവും തുടങ്ങിയിട്ടുണ്ട്. മീഡിയ കത്തോലിക്ക യൂട്യുബ് ചാനലില്‍ ബോണ്‍ നത്താലെയുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികള്‍ സംപ്രേഷണം ചെയ്തുതുടങ്ങി. പഴയ വീഡിയോകള്‍, പ്രമുഖരുടെ ബോണ്‍ നത്താലെ അനുസ്മരണം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 27-ന് നടക്കുന്ന പൊതുപരിപാടിയില്‍ കലാ-സാംസ്‌കാരിക-രാഷ്ട്രീയ- സിനിമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ഓണ്‍ലൈന്‍ ആയി യോഗത്തില്‍ ചേരും. ഇതിന്റെ റെക്കോര്‍ഡ് പ്രോഗ്രാം പ്രമുഖ ടി.വി ചാനലുകളില്‍ രാത്രി എട്ടുമുതല്‍ സംപ്രേഷണമുണ്ടാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?