Follow Us On

27

January

2021

Wednesday

ഹെയ്തിയിൽ കന്യാസ്ത്രീ ബന്ധികളുടെ പിടിയിൽ; പ്രാർത്ഥനാ സഹായം തേടി സഭാനേതൃത്വം

ഹെയ്തിയിൽ കന്യാസ്ത്രീ ബന്ധികളുടെ പിടിയിൽ; പ്രാർത്ഥനാ സഹായം തേടി സഭാനേതൃത്വം

പോർട്ട് ഔ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയുടെ മോചനത്തിനായി പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് സഭാനേതൃത്വം. ‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ ഓഫ് ചൈൽഡ് ജീസസ്’ സഭാംഗമായ സിസ്റ്ററിനെ ജനുവരി എട്ടിന് കോൺവെന്റിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസ്’ റിപ്പോർട്ട് ചെയ്യുന്നു.

‘സന്യാസിനിക്കും അവരുടെ സമൂഹത്തിനും കുടുംബത്തിനുംവേണ്ടി പ്രാർത്ഥിക്കാം. അടിമത്വത്തിനും മനുഷ്യക്കടത്തിനും അറുതി വരുത്തിയ ഹെയ്തിയിൽ ഈ ഭയാനകവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി അവസാനിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. സന്യാസിനിയെ ബന്ദികളാക്കിയവരുടെ മനസുകളെ കർത്താവായ ദൈവം സ്പർശിക്കുകയും അവരെ അനുകമ്പയിലേക്കും സഹാനുഭൂതിയിലേക്കും നയിക്കുകയും ചെയ്യട്ടെ,’ അൻസേ വിയോ- മിറഗ്വാന ബിഷപ്പ് മോൺ. പിയറി ആൻഡ്രൈ ഡമാസ് അഭ്യർത്ഥിച്ചു.

‘ഹെയ്ത്തിയിലെ സമർപ്പിത സമൂഹത്തോട് നമുക്ക് ചേർന്നുനിൽക്കാം. കന്യാസ്ത്രീയുടെ മോചനത്തിനായി പ്രാർത്ഥിക്കാം. മുട്ടുകൾ മടക്കി നാം കർതൃസന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ അത്ഭുതങ്ങൾ സാധ്യമാകും. നമ്മെ ഓരോരുത്തരെയും ദൈവത്തിന് സമർപ്പിക്കാം, മനുഷ്യത്വവും വെറുപ്പുമെല്ലാം രാജ്യത്തുനിന്ന് അകലാൻ നമുക്ക് പ്രാർത്ഥിക്കാം.’

കടുത്ത സാമ്പത്തിക പ്രതിസന്ധിയാൽ വലയുന്ന ഹെയ്തിയിൽ സായുധസംഘങ്ങൾ ആക്രമണങ്ങൾ നടത്തുന്നത് പതിവാകുകയാണ്. കത്തോലിക്കാ സന്നദ്ധപ്രവർത്തകരും സന്യാസിനിമാരും മഠങ്ങളും ദൈവാലയങ്ങളും സായുധസംഘങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാവുന്നുണ്ട്. ഇതിൽ മാറ്റം വരുത്താൻ യാതൊരുവിധ നടപടികളും അധികൃതർ കൈക്കൊള്ളുന്നില്ല എന്നതാണ് ഖേദകരം. കഴിഞ്ഞ നവംബർ 13ന് ഒരു സംഘം അക്രമികൾ ഹെയ്ത്തിയിൽനിന്ന് ഒരു വൈദികനെ തട്ടിക്കൊണ്ടുപോയിരുന്നു. മൂന്ന് ദിവസത്തിനുശേഷമാണ് അദ്ദേഹം മോചിതനായത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?