Follow Us On

19

January

2021

Tuesday

ഗർഭസ്ഥശിശുക്കളുടെ നിയമ പരിരക്ഷ: ജനുവരി 22 പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് സാൻഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ്

ഗർഭസ്ഥശിശുക്കളുടെ നിയമ പരിരക്ഷ: ജനുവരി 22 പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് സാൻഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ്

സാൻഫ്രാൻസിസ്‌കോ: ഗർഭസ്ഥ ശിശുക്കൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കാൻ പ്രാർത്ഥനാ ദിനത്തിന് ആഹ്വാനം നൽകി സാൻഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ് സൽവത്തോരെ
കോർഡിലിയോൺ. അമേരിക്കയിൽ ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകി ‘റോ വേഴ്‌സസ് വേഡ്’ കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന്റെ വാർഷിക ദിനമായ ജനുവരി 22നാണ് പ്രാർത്ഥനാ ദിനമായി ആചരിക്കുന്നത്. അമ്മയുടെ ഉദരത്തിൽവെച്ച് കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനൊപ്പം ഗർഭച്ഛിദ്രം എന്ന മാരകപാപത്തിന് പ്രായശ്ചിത്തമായി അതിരൂപതയിലെ ദൈവാലയങ്ങളിലെല്ലാം വിശേഷാൽ ദിവ്യബലി അർപ്പണവും ക്രമീകരിച്ചിട്ടുണ്ട്.

1973ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടെയാണ് രാജ്യത്തുടനീളം ഗർഭച്ഛിദ്ര ക്ലിനിക്കുകൾ സ്ഥാപിതമായത്. ഏതാണ്ട് 2200ൽപ്പരം ഗർഭച്ഛിദ്ര ക്ലിനിക്കുകളിലൂടെ 60 ദശലക്ഷത്തിൽപ്പരം കുരുന്നുകളാണ് ഇതുവരെ ഗർഭപാത്രത്തിൽവെച്ച് അരുംകൊല ചെയ്യപ്പെട്ടത്. പ്രസ്തുത കോടതി വിധിയുടെ വാർഷിക ദിനത്തിൽ അമേരിക്കയിലെ എല്ലാ കത്തോലിക്കാ രൂപതകളും വിശേഷാൽ പ്രാർത്ഥനകളും തിരുക്കർമങ്ങളും ക്രമീകരിക്കാറുണ്ട്. ജീവന്റെ മൂല്യവും അന്തസ്സും ഗർഭച്ഛിദ്രത്തിലൂടെ ഹനിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ആർച്ച്ബിഷപ്പ് കോർഡ്‌ലിയോൺ, പ്രാർത്ഥനാ ദിനത്തിൽ വിശ്വാസീസമൂഹം ഒന്നടങ്കം പങ്കുകൊള്ളണമെന്നും ഓർമിപ്പിച്ചു.

പ്രാർത്ഥനാ ദിനത്തോട് അനുബന്ധിച്ച് ‘പ്രോ ലൈഫ് മുന്നേറ്റങ്ങളുടെ ഭാവി’ എന്ന വിഷയത്തിൽ വെബ്ബിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ആർച്ച്ബിഷപ്പ് കോർഡിലിയോൺ, പ്രോ ലൈഫ് മേഖലയിൽ സജീവമായ മാർജോരെ ഡാനെൻഫെൽസർ, എത്തിക്കൽ ആൻഡ് മോറൽ തിയോളജിയൻ ഡോ. ചാൾസ് ക്യാംസി, ഹ്യൂമൻ ലൈഫ് ആക്ഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബ്രയൻ ഡ്യൂഗൻ എന്നിവരാണ് സെഷനുകൾ നയിക്കുന്നത്.

ഗർഭച്ഛിദ്രം നിയമവിധേയമാക്കിയതിനെതിരെ വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന 48-ാമത് ‘മാർച്ച് ഫോർ ലൈഫി’ന്റെ പശ്ചാത്തലത്തിൽ, ജീവന്റെ സംരക്ഷണത്തിനായി ദേശീയ പ്രാർത്ഥനാ ജാഗരത്തിന് അമേരിക്കയിലെ കത്തോലിക്കാ മെത്രാൻ സമിതിയും ആഹ്വാനം ചെയ്തിട്ടുണ്ട്. ജനുവരി 28 രാത്രി 8.00ന് (ഈസ്റ്റേൺ സമയം) ആരംഭിച്ച് 29 രാവിലെ 8.00ന് സമാപിക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് വിവിധ ബിഷപ്പുമാർ കാർമികത്വം വഹിക്കും. മഹാമാരിയുടെ പശ്ചാത്തലത്തിൽ, ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയുമെല്ലാം തത്‌സമയം സംപ്രേഷണം ലഭ്യമാക്കും. ജനുവരി 29നാണ് ‘മാർച്ച് ഫോർ ലൈഫ്.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?