Follow Us On

18

April

2024

Thursday

ഇറാഖിനുമേൽ പാപ്പയും ഒലിവിലകമ്പേന്തിയ വെള്ളരിപ്രാവും! അനിശ്ചിതത്വത്തിനുമേൽ പ്രത്യാശ പകർന്ന് ലോഗോ

ഇറാഖിനുമേൽ പാപ്പയും ഒലിവിലകമ്പേന്തിയ വെള്ളരിപ്രാവും! അനിശ്ചിതത്വത്തിനുമേൽ പ്രത്യാശ പകർന്ന് ലോഗോ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ മാർച്ചിൽ പദ്ധതിയിട്ടിരിക്കുന്ന ഇറാഖിലെ പേപ്പൽ പര്യടനത്തെ കുറിച്ച് അനിശ്ചിതാവസ്ഥ തുടരുമ്പോഴും പ്രത്യാശ പകർന്ന് പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും തയാർ. ഇറാഖും മിഡിൽ ഈസ്റ്റ് മുഴുവനും പ്രത്യാശയോടെ കാത്തിരിക്കുന്ന പേപ്പൽ പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും കഴിഞ്ഞ ദിവസമാണ് പ്രാദേശിക സംഘാടകർ പുറത്തിറക്കിയത്. മാർച്ച് അഞ്ചു മുതൽ എട്ടുവരെ പാപ്പ ഇറാഖിൽ പര്യടനത്തിനെത്തുമെന്ന വാർത്ത കഴിഞ്ഞ ഡിസംബർ ആദ്യമാണ് വത്തിക്കാൻ സ്ഥിരീകരിച്ചത്.

ഇറാഖ് ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് പാപ്പയും ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളും ഈന്തപ്പനയും വത്തിക്കാൻ, ഇറാഖി പതാകകളും ഒലിവ് ശാഖ വഹിക്കുന്ന വെള്ളരിപ്രാവും ഉൾക്കൊള്ളുന്നതാണ് ലോഗോ. വത്തിക്കാൻ, ഇറാഖി പതാകകൾക്ക് മുകളിലായാണ് സമാധാനത്തിന്റെ പ്രതീകമായി ഒലിവിലയേന്തിയ വെള്ളരിപ്രാവിനെ ചിത്രീകരിച്ചിരിക്കുന്നത്. ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന, ‘നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്,’ (മത്തായി മത്തായി 23: 8) എന്ന തിരുവചനം അറബി, കൽദായ, കുർദിഷ് ഭാഷകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാമാരിമൂലമുള്ള ആരോഗ്യപ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ ഇറാഖ് പര്യടനം സാധ്യമാകുമോ എന്ന സംശയം പാപ്പതന്നെ പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ, സാഹചര്യങ്ങൾ അനുകൂലമാകാനുള്ള പ്രാർത്ഥനയിലാണ് വിശ്വാസികൾ. ക്രിസ്തുവിശ്വാസത്തെപ്രതി സമാനതകളില്ലാത്ത പീഡനങ്ങൾക്ക് ഇരയായ, ഇന്നും ഭയാശങ്കകളോടെ ജീവിക്കുന്ന ഇറാഖി ക്രൈസ്തവർക്ക് പ്രത്യാശയുടെ ദൂതുപകരുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. ബാഗ്ദാദ്, എർബിൽ, മൊസൂൾ, ഊർ, നിനവേയിലെ ക്വാരഘോഷ് എന്നീ സ്ഥലങ്ങളാണ് സന്ദർശന പട്ടികയിലുള്ളത്.

പര്യടനം സാധ്യമായാൽ ഇറാഖിലെത്തുന്ന പ്രഥമ കത്തോലിക്കാസഭാ തലവനാകും ഫ്രാൻസിസ് പാപ്പ. അതുപോലെ, 15 മാസത്തിനുശേഷം പാപ്പ നടത്തുന്ന ആദ്യത്തെ യാത്രയുമാകും. മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ സ്വപ്‌നമാണ് ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിലൂടെ യഥാർത്ഥ്യമാകുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1999ൽ ഇറാഖ് പര്യടനത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈൻ തടയുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?