സാൻഫ്രാൻസിസ്കോ: ജീവന്റെ മൂല്യം ഓർമിപ്പിച്ചും മാനസാന്തരത്തിന് ആഹ്വാനംചെയ്തും ഗർഭച്ഛിദ്ര ക്ലിനിക്കിലേക്ക് ജപമാല റാലി നയിച്ച് സാൻഫ്രാൻസിസ്കോ ആർച്ച്ബിഷപ്പ് സാൽവത്തോരെ കോർഡിലിയോൺ. സാൻഫ്രാൻസിസ്കോയിലെ ബുഷ് സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന ‘പ്ലാൻഡ് പേരന്റ്ഹുഡ് ‘ഫ്ലാഗ്ഷിപ്’ ക്ലിനിക്കിലേക്ക് സംഘടിപ്പിച്ച ജപമാല റാലിയിൽ നിരവധി വിശ്വാസികൾ അണിചേരുകയും ചെയ്തു. സെന്റ് മേരീസ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയെ തുടർന്നായിരുന്നു ജപമാല റാലി.
ഗർഭച്ഛിദ്ര ക്ലിനിക്കിന് മുന്നിൽ എത്തിയശേഷം, ആർച്ച്ബിഷപ്പ് കോർഡിലിയോൺ ക്ലിനിക്കിന് മുമ്പിൽ വിശുദ്ധ ജലം തളിച്ച് ഭൂതോച്ഛാടന പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്തു. ഗർഭച്ഛിദ്രം എന്ന തിന്മയ്ക്കെതിരെ പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച അദ്ദേഹം, ശനിയാഴ്ചകളിൽ ഗർഭച്ഛിദ്ര ക്ലിനിക്കിനു മുന്നിൽ ഒത്തുചേർന്ന് ജപമാല അർപ്പിക്കാനും വിശുദ്ധ മിഖായേലിനോടുള്ള സംരക്ഷണ പ്രാർത്ഥന ചൊല്ലാനും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
ജപമാല റാലിയിൽ പങ്കുചേർന്ന് ജീവന്റെ മഹത്വം പ്രഘോഷിച്ചവരെ ആർച്ച്ബിഷപ്പ് കോർഡിലിയോൺ അഭിനന്ദിച്ചു: ‘ജീവന്റെ സംസ്കാരത്തിനായി ശബ്ദമുയർത്തിയതിന്, ഇന്നിന്റെ അന്ധകാരത്തിന് നടുവിൽ പ്രകാശമായതിന്, ജീവന്റെ വിശുദ്ധിക്ക് സാക്ഷ്യം നൽകിയതിന് നന്ദി.’ മിഷണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളും ‘ലൈഫ്റണേ്ണഴ്സ്’, ’40 ഡേയ്സ് ഫോർ ലൈഫ്’ എന്നീ പ്രോ ലൈഫ് സംഘടനയിൽനിന്നുള്ളവരും റാലിയിൽ സന്നിഹിതരായിരുന്നു. ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി ഇനിമുതൽ എല്ലാ മാസാദ്യ ശനിയാഴ്ചകളിലും ദിവ്യബലിയും ജപമാല റാലിയും സംഘടിപ്പിക്കുമെന്നും അതിരൂപത അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *