Follow Us On

28

March

2024

Thursday

ക്രൈസ്തവരെ ഇല്ലാതാക്കുകയാണ് അത്യന്തിക ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ദിനപത്രം

ക്രൈസ്തവരെ ഇല്ലാതാക്കുകയാണ് അത്യന്തിക ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ദിനപത്രം

നൈജീരിയ: ക്രൈസ്തവർക്ക് വരാനിരിക്കുന്നത് ക്രൂരതയുടെയും ഭീതിയുടെയും നാളുകൾ. നൈജീരിയയിലെ ബോക്കോ ഹറാം എന്ന ഇസ്ലാമിക് ഭീകരസംഘടനയുടെ പുതിയ തലവനാണ് ക്രൈസ്തവരെ കൊന്നൊടുക്കുമെന്ന് പുതിയ ഭീഷണിയുമായി നേതൃത്വത്തിലെത്തിയിരിക്കുന്നത്. ദൈവാലയങ്ങൾ മുഴുവനും ബോംബിട്ടുനശിപ്പിക്കുമെന്നും അക്രമങ്ങളിൽ നിന്നും ഇനിമുതൽ മുസ്ലിമുകളെ ഒഴിവാക്കുമെന്നും ക്രൈസ്തവരെ ഒന്നടങ്കം കൊന്നൊടുക്കുമെന്നും ഭീകരസംഘടനയുടെ പുതിയ തലവനായ അബു മുസാബ് അൽ ബർണാവി ഇസ്ലാമിക് സ്റ്റേറ്റ് ന്യൂസ്‌പേപ്പറായ അൽ നബായ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അൽ ബർണാവി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ വെസ്റ്റ് ആഫ്രിക്ക പ്രോവിൻസിന്റെ ഗവർണറാണ്. ഇതിനുമുമ്പ് ക്രൂരതയുടെ പര്യായമായിരുന്ന അബൂബക്കർ ഷെക്കേക്കുവായിരുന്നു ബോക്കോ ഹറാമിന്റെ തലവൻ. അദ്ദേഹത്തിന് ഇപ്പോൾ എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല.
ഇതുവരെ അവർ കൊന്നൊടുക്കിയത് ക്രൈസ്തവരെക്കാളും കൂടുതൽ മുസ്ലിം വിശ്വാസികളെയായിരുന്നു. ഇനിമുതൽ ക്രൈസ്തവരെമാത്രമായിരിക്കും കൊന്നൊടുക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് പത്രത്തിൽ പറയുന്നു.
ആഭ്യന്തരയുദ്ധതത്തിനും ഭീകരവാദത്തിനും ഇരകളാക്കപ്പെട്ട സർവതും നഷ്ടപ്പെട്ട് അലയുന്ന അഭയാർത്ഥികൾക്ക് സഹായവും ആശ്വാസവും നൽകുന്നത് മതപരിവർത്തനത്തിനാണെന്ന് ഭീകരൻ അൽ ബർണാവിയുടെ ആരോപണം.
ഇനി മുതൽ എത്തിച്ചേരുവാൻ കഴിയുന്നിടത്തെല്ലാം ക്രൈസ്തവദേവാലയങ്ങൾ ബോംബിട്ടുനശിപ്പിക്കുമെന്നും ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് വധിക്കുമെന്നും അദേഹം ഓർമ്മിപ്പിച്ചു. നേരത്തെ അൽക്വയ്ദയുമായി ബന്ധമുണ്ടായിരുന്ന ഈ സംഘടന ഇപ്പോൾ ഇറാക്കിലും സിറിയയിലും ഭീകരതാണ്ഡവമാടുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായിമാറിയിരിക്കുന്നു എന്നാണ് സൂചന. നോർത്ത് ഈസ്റ്റ് നൈജീരിയിയലെ വലിയൊരു ഭാഗം ഇപ്പോഴും ഈ ഭീകരസംഘടനയുടെ ഭരണത്തിലാണ്. നൈജീരിയൻ പട്ടാളത്തെക്കാൾ കൂടുതൽ സുസജ്ജരും പരിശീലനം സിദ്ധിച്ചവരുമാണ് ഭീകരർ.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇവർ കൊന്നൊടുക്കിയത് 20000 പേരായാണ്. 22 ലക്ഷം ആളുകളാണ് അഭയാർത്ഥികളായത്. പട്ടിണികൊണ്ടും ദുരിതം കൊണ്ടും കൂഞ്ഞുങ്ങൾ പോലും മരിച്ചുവീഴുന്ന സാഹചര്യത്തിലാണ് വിദേശസംഘടനകൾ അവരെ സഹായിക്കാനെത്തുന്നത്. പാവപ്പെട്ടവർക്ക് ഭക്ഷണവും സഹായുമായി പോകുന്ന സംഘടനകളെപ്പോലും അവർ വെറുതെ വിടുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തിലുള്ള ആക്രമത്തെ തുടർന്ന് യു.എൻ. സഹായം നിർത്തിവെച്ചിരുന്നു.
നൈജീരിയയിൽ കഴിഞ്ഞ വർഷം അധികാരമേറ്റ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുമെന്ന് വേണം കരുതുവാൻ. നൈജീരിയയിൽ ക്രൈസ്തവർ ഈ ഭീകരരിൽ നിന്നും നേരിടുന്ന ദുരിതങ്ങൾ അതിഭീകരമാണ്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടനുസരിച്ച് ഒരു രൂപതയിൽ നിന്നും മാത്രം അവർ 5000 ക്രൈസ്തവരെ കൊലപ്പെടുത്തിയിരുന്നു. ഒരു ലക്ഷം ക്രൈസ്തവരാണ് മയിദാഗുരി എന്ന രൂപതയിൽ നിന്നും പലായനം ചെയ്തത്. 7000ലധികം വിധവകളും പതിനായിരത്തിലധികം അനാഥകുഞ്ഞുങ്ങളുമാണ് രൂപതയിലുളഅളത്. വൈദികരും സിസ്റ്റർമാരും മതബോധകരുമെല്ലാം പലായനം ചെയ്തുകഴിഞ്ഞു. ഈ രൂപതയിലെ 350 ദൈവാലയങ്ങളാണ് കഴിഞ്ഞ വർഷം പലപ്രാവശ്യം നശിപ്പിക്കപ്പെട്ടത്. ഈ രൂപതയിലെ 22 ലധികം ദൈവാലയങ്ങളും പാരിഷ് സെന്ററുകളും ബൊക്കോ ഹറാം കൈയടക്കിക്കിയിരിക്കുകയാണെന്ന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന സംഘടന പറയുന്നു.
ജനങ്ങൾ ഭയചകിതരാണെന്നും വീടുകളിലേയ്ക്ക് മടങ്ങുവാൻ കഴിയുന്നില്ലെന്നും മരണഭീതിയിലാണ് അവർ കഴിയുന്നതെന്നും രൂപത ഡയറക്ടർ ഫാ. ഗിദയോൻ ഒബാസിഗെ പറയുന്നു. പക്ഷേ, ഈ മതപീഡനം അവരിടും വിശ്വാസത്തെ കറകളഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?