Follow Us On

03

March

2021

Wednesday

പിതാക്കന്മാർ വിശുദ്ധ യൗസേപ്പിതാവിനെ മാതൃകയാക്കണം: പാക് ക്രൈസ്തവസമൂഹത്തിന് ആർച്ച്ബിഷപ്പിന്റെ ആഹ്വാനം

പിതാക്കന്മാർ വിശുദ്ധ യൗസേപ്പിതാവിനെ മാതൃകയാക്കണം: പാക് ക്രൈസ്തവസമൂഹത്തിന് ആർച്ച്ബിഷപ്പിന്റെ ആഹ്വാനം

ഇസ്ലാമാബാദ്: വിശുദ്ധ യൗസേപ്പിതാവിനെ മാതൃകയാക്കി എല്ലാ പിതാക്കന്മാരും കുടുംബത്തിന്റെ രക്ഷാമാർഗമാകണമെന്ന് ഉദ്‌ബോധിപ്പിച്ച് പാക് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ജോസഫ് അർഷാദ്. തിരുസഭയുടെയും തിരുക്കുടുംബത്തിന്റെയും സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭ ആഹ്വാനം ചെയ്ത സെന്റ് ജോസഫ് വർഷാചരണത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ് ഇസ്ലാമാബാദ്- റാവൽപിണ്ടി ആർച്ച്ബിഷപ്പുകൂടിയായ അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വിശുദ്ധ യൗസേപ്പിതാവിനെ കത്തോലിക്കാ സഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ 150-ാം പിറന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട സെന്റ് ജോസഫ് വർഷത്തിന് പുതുവർഷാരംഭത്തിൽ പാക്കിസ്ഥാനിലും ഔദ്യോഗികമായി തുടക്കം കുറിച്ച വിവരം പങ്കുവെച്ചുകൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്. 2020 ഡിസംബർ എട്ടുമുതൽ 2021 ഡിസംബർ എട്ടുവരെയാണ് വിശേഷാൽ വർഷാചരണം. പരിശുദ്ധ മറിയത്തെയും ഉണ്ണീശോയേയും സംരക്ഷിച്ചതിലൂടെ വിശുദ്ധ യൗസേപ്പിതാവ് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ പങ്കുചേരുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരുക്കുടുംബത്തെ വാത്സല്യപൂർവം പരിപാലിച്ച വിശുദ്ധ ജോസഫ് നീതിമാനായിരുന്നു.

ഒരു മരപ്പണിക്കാരനായിരുന്നുകൊണ്ട് ഉത്‌സാഹത്തോടെ കഠിനാധ്വാനം ചെയ്ത് അദ്ദേഹം തിരുക്കുടുംബത്തെ പരിപാലിച്ച് നയിച്ചു. ദൈവഹിതത്തെ വിശ്വസ്തതാപൂർവം ലാളിത്യത്തോടെ പിന്തുടരുകയായിരുന്നു ഇതിലൂടെ. തിരുക്കുടുംബത്തെ സംരക്ഷിച്ചതുപോലെ വിശുദ്ധ യൗസേപ്പിതാവ്, തിരുസഭയെയും സംരക്ഷിക്കുന്നു. അതുപോലെ, പാവപ്പെട്ടവരും ആവശ്യത്തിലായിരിക്കുന്നവരും കഷ്ടതയനുഭവിക്കുന്നവരുമായ സകല ജനത്തിന്റെയും സംരക്ഷകനുമാണ്. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം എല്ലാ ജനങ്ങൾക്കും കുടുംബങ്ങൾക്കും സഭയ്ക്കാകമാനവും അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?