Follow Us On

20

March

2023

Monday

‘ജീസസ് മൈ സൂപ്പര്‍ ഹീറോ’; കുട്ടികള്‍ക്കായി ഒരു ആപ്പ്

‘ജീസസ് മൈ സൂപ്പര്‍ ഹീറോ’;  കുട്ടികള്‍ക്കായി ഒരു ആപ്പ്

തിരുവനന്തപുരം: കുട്ടികള്‍ ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും വളര്‍ന്നു വരുന്നതിനു സഹായിക്കുന്നതിനായി ഇതാ ഒരു പുതിയ ആപ്ലിക്കേഷന്‍ (ആപ്പ് ) ! ‘ജീസസ് മൈ സൂപ്പര്‍ ഹീറോ’ എന്നാണ് ഈ ആപ്പിന് പേരിട്ടിരിക്കുന്നത്. പഠനത്തിനും, വിനോദത്തിനുമായി നവമാധ്യമങ്ങള്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഈ കാലയളവില്‍ കാണേണ്ടവ കാണാനും, കേള്‍ക്കേണ്ടവ കേള്‍ക്കാനും അറിയേണ്ടവ അറിയാനും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പാട്ടുകള്‍, കഥകള്‍, ഗെയിമുകള്‍, പ്രാര്‍ത്ഥനകള്‍, വിശുദ്ധരുടെ ജീവിതകഥകള്‍ എന്നിവയിലൂടെ ഈ ആപ്പ് സഹായിക്കുന്നു. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയാണ് ആപ്പ് റിലീസ് ചെയ്തത്.
നാല് വയസുമുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളുടെ ക്രിസ്തു കേന്ദ്രീകൃതമായ വളര്‍ച്ചയ്ക്കും വിശ്വാസരൂപീകരണത്തിനും സഹായകമാകും.
‘ഇവാഞ്ചലോ’എന്ന  chatbot  ചാറ്റ്‌ബോട്ട് ആണ് ഈ ആപ്പിനെ ആകര്‍ഷകമാക്കുന്നത്. ‘ഇവാഞ്ചലോ’ കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി നല്ലത് തിരഞ്ഞെടുക്കാന്‍ അവരെ സഹായിക്കുകയും ഈശോയിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. വിവിധ റീത്തുകളില്‍പ്പെട്ട വൈദികരുടെയും അല്മായരുടെയും സഹകരണത്തോടെ ‘മിസിയോറെക്‌സ് ടെക്‌നോളജി സൊലൂഷന്‍സ്’ ആണ് ഈ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. ആപ്ലിക്കേഷന്റെ സ്വര്‍ഗീയ മധ്യസ്ഥന്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസ് ആണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും www.jes usmysuperhero.org  എന്ന വെബ്‌സൈറ്റില്‍ നിന്നും ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?