Follow Us On

02

December

2023

Saturday

റോങ്‌മൈയില്‍ ഗോത്രത്തില്‍ നിന്നും ആദ്യ ജെസ്യൂട്ട് വൈദികന്‍

റോങ്‌മൈയില്‍ ഗോത്രത്തില്‍ നിന്നും ആദ്യ ജെസ്യൂട്ട് വൈദികന്‍

ബിഷ്ണുപുര്‍: വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു പ്രധാന നാഗ ഗോത്രമായ റോങ്‌മൈയില്‍ നിന്നുള്ള ആദ്യ ജെസ്യൂട്ട് വൈദികനായി ഗാംഗ്മൈ ഫിഗാത്തുവൈപോ ഡാനിയേലിന് ഇംഫാല്‍ ആര്‍ച്ച്ബിഷപ് ഡൊമിനിക് ലുമോന്‍ വൈദികപട്ടം നല്‍കി. മണിപ്പൂരിലെ ഒരു ജെസ്യൂട്ട് ഇടവകയായ ബിഷ്ണുപൂരിലെ സെന്റ് ഇഗ്‌നേഷ്യസ് ദൈവാലയത്തില്‍ വച്ചാണ് ചടങ്ങ് നടന്നത്.
35 വര്‍ഷം മുമ്പ് ജെസ്യൂട്ട് സഭ സ്ഥാപിച്ച ബിഷ്ണുപൂര്‍ ഇടവകയിലെ ആദ്യത്തെ പുരോഹിതനാണ് ഫാ. ഡാനിയേല്‍. ഇടവകയില്‍ ഇപ്പോള്‍ 20 ഗ്രാമങ്ങളിലായി 2,300 കത്തോലിക്കര്‍ ഉണ്ട്. ചുരചന്ദ്പൂര്‍ ജില്ലയിലെ മജുറോണ്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് നവ വൈദികന്‍. ഒമ്പതു മക്കളുള്ള കുടുംബത്തിലെ ഏഴാമത്തെ ആളാണ് അദ്ദേഹം.
പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം ബിഷ്ണുപൂരിലെ ലയോള സ്‌കൂളിലും ഹയര്‍ സെക്കന്ററി നാഗാലാന്‍ഡിലെ ജഖാനയിലെ സെന്റ് ജോസഫ്‌സ് കോളജിലും പൂര്‍ത്തിയാക്കി. നോവിറ്റേറ്റ് ഷില്ലോങ്ങിലും ദില്ലിയിലെ വിദ്യാജ്യോതി കോളജ് ഓഫ് തിയോളജിയില്‍ ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി.
ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന ജെസ്യൂട്ടുകളുടെയും മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ കണ്ട് വളര്‍ന്നതാണ് സൊസൈറ്റി ഓഫ് ജീസസില്‍ ചേരാന്‍ തനിക്ക് പ്രചോദനമായതായത് എന്ന് ഫാ. ഡാനിയേല്‍ പറയുന്നു. ”എന്റെ ചെറുപ്പകാലത്ത് കുക്കി, നാഗ ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തി പ്രാപിച്ചു. അയല്‍വാസികളായ നിരവധി ഗ്രാമീണരെ കൊല്ലുന്നത് ഞാന്‍ കണ്ടു. നിരവധി ജെസ്യൂട്ട് പുരോഹിതരും എംഎസ്‌ഐ സന്യാസിനികളും ഗോത്രവര്‍ഗ സംഘര്‍ഷം ബാധിച്ച എല്ലാ സമുദായങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.”  ഫാ. ഡാനിയേല്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?