Follow Us On

29

March

2024

Friday

പഠിക്കാം, ധ്യാനിക്കാം, പ്രഘോഷിക്കാം തിരുവചനം; ജനുവരി 24 തിരുസഭയിൽ ‘ദൈവവചന ഞായർ’

പഠിക്കാം, ധ്യാനിക്കാം, പ്രഘോഷിക്കാം തിരുവചനം; ജനുവരി 24 തിരുസഭയിൽ ‘ദൈവവചന ഞായർ’

വത്തിക്കാൻ സിറ്റി: ദൈവവചനം കൂടുതൽ പഠിക്കാനും വിചിന്തനം ചെയ്യാനും പങ്കുവെക്കാനുമായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ദൈവ വചന ഞായർ ആചരണം ജനുവരി 24ന്. ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ 2019ലെ തിരുനാൾ ദിനത്തിലാണ് (സെപ്തംബർ 30) പാപ്പ ‘തിരുവചന ഞായർ’ പ്രഖ്യാപിച്ചത്. അതുപ്രകാരമുള്ള രണ്ടാമത്തെ തിരുവചന ഞായർ ആചരണമാണ് ഇത്തവണത്തേത്.

ദൈവവചന ഞായറിന്റെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശേഷാൽ തിരുക്കർമങ്ങൾ അർപ്പിക്കപ്പെടും. മഹാമാരിയുടെ പശ്ചാത്തലത്തിൽ, വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ടാവും വിവിധ രൂപതകളും ഇടവകകളും ദിനാചരണത്തോട് അനുബന്ധിച്ചുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ലത്തീൻ ആരാധനാക്രമത്തിലെ സാധാരണകാലത്തിലെ മൂന്നാം ഞായർ ആഗോളസഭയിൽ ‘ബൈബിൾ ഞായറാ’യി ആചരിക്കണമെന്ന് ‘അപെർത്തൂയിത്ത് ഈല്ലിസ്’ എന്ന ‘മോത്തു പ്രോപ്രിയോ’യിലൂടെയാണ് പാപ്പ പ്രഖ്യാപിച്ചത്.

വിശുദ്ധ കുർബാനയോടൊപ്പം ദൈവവചനവും ഓരോ വിശ്വാസിയുടെയും ജീവിതത്തിന്റെ സുപ്രധാന ഭാഗമാകണമെന്ന ലക്ഷ്യത്തോടെയാണ് തിരുവചന ഞായർ പ്രഖ്യാപിക്കപ്പെട്ടത്. ദൈവവചനം പ്രഘോഷിക്കാനും പഠിക്കാനും പ്രചരിപ്പിക്കാനും വേണ്ടി സവിശേഷമായി നീക്കിവെക്കപ്പെട്ട ദിനമാണ് ദൈവവചന ഞായർ. ‘എപ്പിഫനി’ തിരുനാളിന് (ജനുവരി ആറ്) ശേഷമുള്ള ആദ്യ ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്റെ ജ്ഞാനസ്‌നാന തിരുനാളിന്റെ പിറ്റേന്ന് മുതലാണ് ലത്തീൻ സഭയിൽ സാധാരണ ആരാധനക്രമം തുടങ്ങുന്നത്. അതുപ്രകാരം ഓരോ വർഷത്തെയും ദൈവവചന ഞായർ വ്യത്യസ്ഥ ദിനങ്ങളിലായിരിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?