പത്തനംതിട്ട: പ്രശസ്തമായ മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി 14 മുതല്‍ 21 വരെ പമ്പയാറിന്റെ തീരത്തെ മണല്‍പ്പുറത്ത് തയാറാക്കിയ പന്തലില്‍ നടക്കും. 14-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപുമാരെ കൂടാതെ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍), ബിഷപ് ഡോ. രുബേന്‍ മാര്‍ക്ക് (ആന്ധ്രാ), റവ. ഡോ. റോജര്‍ ഗെയ്ക് വാദ് (മഹാരാഷ്ട്ര), ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടര്‍ എന്നിവരാണ് മുഖ്യപ്രഭാഷകര്‍.
17-ന് രാവിലെ 10-ന് വിവിധ സഭകളിലെ ബിഷപുമാര്‍ പങ്കെടുക്കുന്ന എക്യുമെനിക്കല്‍ സമ്മേളനം നടക്കും. കോവിഡ് മാനദണ്ഡം അനുസരിച്ച് നടത്തുന്ന കണ്‍വന്‍ഷനില്‍ രാവിലെയും വൈകുന്നേരവും മാത്രമേ യോഗങ്ങള്‍ ഉണ്ടാകൂ. പന്തലില്‍ ഒരേസമയം 200 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. മറ്റു വിശ്വാസികള്‍ക്ക് വീടുകളിലിരുന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ടി.വി, സമൂഹമാധ്യമങ്ങള്‍ എന്നിവയിലൂടെയുള്ള ലൈവ് ടെലികാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷപ്രസംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് കണ്വന്ഷന് നടക്കുന്നത്. 126-ാമത് കണ്‍വന്‍ഷനാണ് ഈ വര്‍ഷത്തേത്.
Leave a Comment
Your email address will not be published. Required fields are marked with *