തിരുവന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ അനീതി നിറഞ്ഞ അശാസ്ത്രീയ അനുപാതത്തിലുള്ള ആനുകുല്യ വിതരണം അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. ഇതിനായി സര്‍ക്കാര്‍ ഉത്തരവും തുടര്‍ നടപടികളും അടിയന്തിരമായി ഉണ്ടാകണമെന്ന് അതിരൂപത സമിതി ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ നീതി നിഷേധത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ തിരുവന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമരം തിരുവന്തപുരം ലൂര്‍ദ് ഫൊറോനാ വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില് ഉദ്ഘാടനം ചെയ്തു. 80:20 എന്ന അനുപാതക്രമം അവസാനിപ്പിക്കുക, ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രങ്ങള്‍ പുതിയതായി ആരംഭിക്കുക, ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനും കമ്മീഷന് അംഗങ്ങളും വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നും ആക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസ സമരം. ഇതു സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രിക്കും ന്യൂനപക്ഷ ക്ഷേമ മന്ത്രിക്കും നല്കി.
Leave a Comment
Your email address will not be published. Required fields are marked with *