Follow Us On

29

March

2024

Friday

ദൈവാലയം ഉൾപ്പടെയുള്ള മതസ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം; പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്രസഭ

ദൈവാലയം ഉൾപ്പടെയുള്ള മതസ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം; പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്രസഭ

വാഷിംഗ്ടൺ ഡി.സി: ദൈവാലയം ഉൾപ്പെടെയുള്ള മതസ്ഥാപനങ്ങളുടെയും മതകേന്ദ്രങ്ങളുടെയും സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അംഗീകരം നല്കി യു.എൻ ജനറൽ അസംബ്ലി. തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് മതസ്ഥാപനങ്ങളെ സംരക്ഷിക്കാൻ കൂടുതൽ ശ്രമിക്കണമെന്നും ഈ വിഷയത്തിൽ ആഗോള സമ്മേളനം നടത്തണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് യു.എൻ സമിതി ഐക്യഖണ്ടേന അംഗീകരിച്ചത്.

‘മതകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനായി സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുക’ എന്ന തലക്കെട്ടിൽ മതസ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ പ്രവർത്തന പദ്ധതി നടപ്പിലാക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ അന്താരാഷ്ട്രതലത്തിൽ സമ്മേളനം സംഘടിപ്പിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

സാംസ്‌കാരികമായും ആത്മീയമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ആക്രമിക്കുന്നതും സ്വത്തുക്കൾ നശിപ്പിക്കുന്നതും, നിയമവിരുദ്ധമായി വസ്തുവകകൾ കടത്തികൊണ്ടുപോകുന്നതും ഇന്ന് വർദ്ധിച്ചുവരുകയാണ്. എന്നാൽ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും ചരിത്രം, സാമൂഹിക പ്രാധാന്യമുള്ള വസ്തുക്കൾ, പാരമ്പര്യങ്ങൾ എന്നിവയുടെ പ്രതിനിധികളാണ് അതത് രാജ്യങ്ങളിലെ മതകേന്ദ്രങ്ങൾ. അവ പൂർണമായും മാനിക്കപ്പെടണം.

ഇത്തരം മതകേന്ദ്രങ്ങളെ ദുർബലകേന്ദ്രങ്ങളായി പരിഗണിച്ച് അവ പരിരക്ഷിക്കുന്നതിനുള്ള സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കാൻ സർക്കാരുകളോടും പ്രമേയം ആവശ്യപ്പെടുന്നു. അക്രമണ സാധ്യതയുള്ള സ്ഥലങ്ങളും അപകടസാധ്യതകളും കണ്ടെത്തി വിലയിരുത്തണം. ആക്രമണത്തിന് ഉടനടി പ്രതികരിക്കുന്നതിന് സമഗ്രമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

സാംസ്‌കാരിക ബഹുമാനവും മാധ്യമ അവബോധവും വളർത്തുന്ന തന്ത്രങ്ങൾ, വിദ്യാഭ്യാസ സംമ്പ്രദായങ്ങൾ, ആഗോള ആശയവിനിമയ കാമ്പെയ്‌നുകൾ, എന്നിവ ഐക്യരാഷ്ട്രസഭ വികസിപ്പിക്കണം. ഐക്യം, പരസ്പരബന്ധം, പരസ്പര സംവാദങ്ങൾ എന്നിവയുടെ സന്ദേശങ്ങൾ വളർത്തിയെടുക്കണം. അങ്ങനെ അക്രമങ്ങളെ പ്രതിരോധിച്ച് വിദ്യാഭ്യാസവും ശേഷിയും വർദ്ധിപ്പിക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളും വിവിധ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കുമിടയിൽ സമാധാനവും സഹവർത്തിത്വവും വളർത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?