Follow Us On

19

April

2024

Friday

കർഷകർക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഫിലിപ്പൈൻസിൽ വൈദികന് ദാരുണാന്ത്യം

കർഷകർക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഫിലിപ്പൈൻസിൽ വൈദികന് ദാരുണാന്ത്യം

ഫിലിപ്പൈൻ: കർഷകരുൾപ്പടെയുള്ള സമൂഹത്തിലെ പാവങ്ങൾക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ അജ്ഞാതനായ തോക്കുധാരിയുടെ അക്രമണത്തിന് ഇരയായി ഫിലിപ്പിനോ വൈദികൻ. ഫാദർ റെനെ ബയാങ് റെഗലാഡോ എന്ന 42 കാരനായ വൈദികനെയാണ് കഴിഞ്ഞദിവസം അജ്ഞാതനായ അക്രമി വെടിവച്ചു കൊലപ്പെടുത്തിയത്. ദൈദികന്റെ കൊലപാതകത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഫിലിപ്പിനോ രൂപത പ്രതിഷേധം ശക്തമാക്കിയിട്ടുമുണ്ട്.

പാറ്റ്പാറ്റ് ഗ്രാമത്തിലെ മലബാലെ കാർമൽ ആശ്രമത്തിന് സമീപമുള്ള റോഡിൽ വെച്ചാണ് വൈദികനെ അക്രമികൾ കൊലപ്പെടുത്തിയത്. തലയ്ക്ക് ഒന്നിലധികം വെടിയേറ്റ നിലയിലും ഇടടതുകണ്ണിന് പരിക്കേറ്റ നിലയിലുമാണ് വൈദികനെ കണ്ടെത്തിയത്. കർഷകർക്കുവേണ്ടി നിലകൊള്ളുന്നതിന്റെ ഭാഗമായി ജൈവകൃഷി സംരംഭങ്ങളും നൂതന കാർഷിക ആശയങ്ങളും ബ്ലോഗുകളിലൂടെ ഫാദർ റെനെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളായിരിക്കാം ആസൂത്രിതമായ ആക്രമണത്തിന് പിന്നിലെ കാരണമെന്ന്   പൊലീസ് അറിയിച്ചു.

ഫാദർ റെഗലാഡോയെ കൊലപ്പെടുത്തിയതിലുള്ള അഗാതമായ അനുശോചനം രേഖപ്പെടുത്തുന്നു. കർത്താവിന്റെ കരുണയുടെ ദാനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഈ ഗുരുതരമായ കുറ്റകൃത്യം ചെയ്തവർക്ക് നീതി ലഭിക്കുമെന്നും രൂപതാനേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. തന്റെ സമൂഹത്തെ സജീവമായി സേവനം ചെയ്യുകയും ഈ സമൂഹത്തിൽ അദേഹത്തിന് ശത്രുക്കളില്ലെന്നും സഹവൈദികർ വ്യക്തമാക്കി. അനധികൃത ലോഗിംങ് പ്രവർത്തനങ്ങൾക്കെതിരെയും കർഷകരുടെ അവകാശങ്ങൾക്കുവേണ്ടിയും നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും  പൊലീസും ചൂണ്ടിക്കാട്ടി.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?