Follow Us On

14

April

2021

Wednesday

ശ്രദ്ധേയം സഭയുടെ ഇടപെടൽ; ഇസ്ലാമിക ഭീകരതയുടെ ഇരകൾക്ക് നൈജീരിയയിൽ ഉയരുന്നു പുതിയ ഭവനം 

ശ്രദ്ധേയം സഭയുടെ ഇടപെടൽ; ഇസ്ലാമിക ഭീകരതയുടെ ഇരകൾക്ക് നൈജീരിയയിൽ ഉയരുന്നു പുതിയ ഭവനം 

അബൂജ: ഇസ്ലാമിക ഭീകരരായ ബൊക്കോ ഹറാമിന്റെ ആക്രമംമൂലം വസ്തുവകകളെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്ത കുടുംബങ്ങൾക്ക് പുതിയ ഭവനങ്ങൾ ഒരുക്കി നൈജീരിയയിലെ യോല രൂപത. ഏതാണ്ട് അഞ്ച് വർഷമായി താൽക്കാലിക ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾക്കായി ജർമൻ സന്നദ്ധസംഘടനയായ ‘മിസിയോ ജർമനി’യുടെ സഹായത്തോടെയാണ് ഭവന നിർമാണം. പ്രാണരക്ഷാർത്ഥം പലായനം ചെയ്ത് എത്തിയവർക്ക് താമസിക്കാൻ മെത്രാസന മന്ദിരവും മതബോധന കേന്ദ്രവും ഉൾപ്പെടെയുള്ളവ തുറന്നുകൊടുത്ത ബിഷപ്പ് സ്റ്റീഫൻ ഡാമി മംസയുടെ ഇടപെടലാണ് ഇക്കാര്യത്തിൽ നിർണായകമായത്.

അദമാവ ഗവർണർ അനുവദിച്ച 10 ഹെക്ടർ ഭൂമിയിലാണ് ഭവന നിർമാണം. ഇവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഭവനത്തോട് ചേർന്നുള്ള സ്ഥലം കൃഷിയാവശ്യത്തിനായി ഉപയോഗിക്കാനും അനുവദിക്കും. ക്രിസ്ത്യൻ ഗ്രാമങ്ങളിൽ തീവ്രവാദ സംഘങ്ങൾ അക്രമം അഴിച്ചുവിടുന്നത് പതിവായ 2014 മുതലാണ് അദമാവ പ്രവിശ്യയിലെ യോല രൂപതയിലേക്ക് അഭയാർത്ഥി പ്രവാഹം ആരംഭിച്ചത്. അതേ തുടർന്ന് രൂപതയുടെ കെട്ടിടങ്ങൾ അവർക്കായി തുറന്നുകൊടുക്കുകയായിരുന്നു.

2016ൽ പട്ടാളം സംരക്ഷണം ഒരുക്കിയതോടെ പല ഗ്രാമങ്ങളിലേക്കും അനേകർ തിരിച്ചുപോയി. എന്നാൽ, തീവ്രവാദ ഭീഷണി തുടരുന്ന ഗ്രാമങ്ങളിലേക്ക് പോകാനാകാതെ അനേകർ ഇന്നും ക്യാംപിൽ കഴിയുന്നുണ്ട്. അവർക്ക് പുതിയ ജീവിതം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ യോല രൂപത നടത്തിയ ഇടപെടലാണ് 86 കുടുംബങ്ങൾക്കായി പുതിയ വീടുകൾ ലഭിക്കാൻ കാരണമായത്. രണ്ട് വീടുകൾ വീതമുള്ള 43 ഭവന സമുച്ചയങ്ങളാണ് നിർമിച്ചിരിക്കുന്നത്. ശുദ്ധജലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ഈ സ്ഥലത്തുതന്നെ ഒരു സ്‌കൂളിന്റെ നിർമാണവും നടക്കുന്നുണ്ടെന്ന് യോല ബിഷപ്പ് സ്റ്റീഫൻ ഡാമി അറിയിച്ചു. ‘പലായനം ചെയ്ത് എത്തിയവർക്കായുള്ള ഭവന നിർമാണത്തെ കുറിച്ച് അറിയച്ചപ്പോൾതന്നെ ഗവർണർ 10 ഹെക്ടർ ഭൂമി ലഭ്യമാക്കുകയായിരുന്നു. സാമാന്യം സൗകര്യമുള്ളതാണ് ഓരോ വീടും. ആവശ്യാനുസരണം അതിന്റെ വലുപ്പം കൂട്ടാനും അവർക്ക് അനുവാദം കൊടുത്തിട്ടുണ്ട്. വീടുകൾക്ക് ചുറ്റുവട്ടമുള്ള സ്ഥലങ്ങൾ കൃഷിയാവശ്യത്തിന് ഉപയോഗിക്കാനുമാകും,’ അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?