Follow Us On

28

February

2021

Sunday

കുഞ്ഞുഹൃദയം മിടിച്ചു തുടങ്ങിയാൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധം; പ്രോ ലൈഫ് മുന്നേറ്റത്തിൽ ചരിത്രം രചിച്ച് സൗത്ത് കരോളിന

കുഞ്ഞുഹൃദയം മിടിച്ചു തുടങ്ങിയാൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധം; പ്രോ ലൈഫ് മുന്നേറ്റത്തിൽ ചരിത്രം രചിച്ച് സൗത്ത് കരോളിന

സൗത്ത് കരോളിന: ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന നിമിഷം മുതൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമായി മാറുന്ന നിയമം പാസാക്കി സൗത്ത് കരോളിന. സ്റ്റേറ്റ് സെനറ്റ് ജനുവരി 28ന് പാസാക്കിയ ബിൽ ജനപ്രതിനിധി സഭയിലും പാസായതോടെ ഗവർണർ ഹെൻറി മക്മാസ്റ്റർ ഒപ്പുവെക്കുകയായിരുന്നു. ‘സൗത്ത് കരോളിന ഫെറ്റൽ ഹാർട്ബീറ്റ് ആൻഡ് പ്രൊട്ടക്ഷൻ ഫ്രം അബോർഷർ ആക്ട്’ 35നെതിരെ 79 വോട്ടുകൾക്കാണ് ഇക്കഴിഞ്ഞ ദിവസം ജനപ്രതിനിധി സഭ പാസാക്കിയത്.

ഇതോടെ സൗത്ത് കരോളിനിലെ പ്രോ ലൈഫ് പ്രവർത്തകരുടെ വർഷങ്ങൾ നീണ്ട പ്രയത്നമാണ് ഫലം കണ്ടത്. ഗർഭിണികളായ സ്ത്രീകളെ അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയമാക്കി ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് ഡോക്ടർമാർ കണ്ടെത്തണമെന്നാണ് ബിൽ അനുശാസിക്കുന്നത്. ബലാൽസംഗത്തിലൂടെയും അവിഹിത മാർഗത്തിലൂടെയുമുള്ള ഗർഭധാരണം, അമ്മയുടെ ജീവന് അപകടം എന്നീ സാഹചര്യങ്ങളിൽ മാത്രമേ ഇതിന് ഇളവുണ്ടാകൂ എന്നും നിയമം നിഷ്‌ക്കർഷിക്കുന്നു.

നിയമം ലംഘിക്കുന്ന ഗർഭിണികൾക്ക് ശിക്ഷകളൊന്നും നിർദേശിച്ചിട്ടില്ലെങ്കിലും ഗർഭച്ഛിദ്രം നടത്തിക്കൊടുക്കുന്നവർക്ക് രണ്ട് വർഷംവരെ തടവും 10,000 ഡോളർ പിഴയുമാണ് ശിക്ഷയായി നിർദേശിച്ചിരിക്കുന്നത്. ഇതിന് മുമ്പും പലതവണ സമാനമായ നിയമ നിർമാണ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും, നീണ്ട വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇത് യാഥാർത്ഥ്യമായത്.

നിരവധി സംസ്ഥാനങ്ങൾ സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം കോടതിയുടെ പരിഗണനയിലാണെന്നതാണ് ഖേദകരം. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകുന്ന ഫെഡറൽ നിയമമാണ് ഇതിന് കാരണം. സൗത്ത് കരോളിനയിലെ നിയമവും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണെങ്കിലും, സംസ്ഥാനം ഇതുവരെ പാസാക്കിയ ഏറ്റവും മഹത്തരമായ ഗർഭച്ഛിദ്ര വിരുദ്ധ നിയമമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?