വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിന്റെ ഉത്ഥാന മഹത്വം പ്രഘോഷിക്കുന്ന സിനിമ ‘റിസറക്ഷൻ’ മാർച്ച് 27ന് പ്രേക്ഷകരിലേക്ക്. അനേകായിരങ്ങളെ സ്വാധീനിച്ച ‘ദ ബൈബിൾ’ എന്ന മിനി സ്ക്രീൻ പരമ്പരയുടെയും ‘എ.ഡി: ദ ബൈബിൾ കണ്ടിന്യൂസ്’ എന്ന സിനിമയുടെയും നിർമാതാക്കളായ എം.ജി.എം ആൻഡ് ലൈറ്റ് വർക്കേഴ്സ് പ്രൊഡക്ഷൻസ് ഒരുക്കുന്ന സിനിമ പ്രമുഖ ഓൺലൈൻ വീഡിയോ സ്ട്രീമിംഗായ ‘ഡിസ്കവറി+’ ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക.
ക്രിസ്തുവിന്റെ കുരിശുമരണത്തെ തുടർന്നുള്ള സംഭവങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. കർത്താവിന്റെ അസാന്നിധ്യത്തിൽ നിരാശരായി അലയുകയും വേട്ടയാടപ്പെടുകയും ചെയ്ത ക്രിസ്തുശിഷ്യർ, ക്രിസ്തുവിന്റെ ഉയിർപ്പ് സംഭവിച്ചതിലൂടെ പ്രത്യാശ കുരിശിൽ മരിച്ചിട്ടില്ലെന്നും കുരിശ് നിത്യരക്ഷയുടെ അടയാളമാണെന്നും തിരിച്ചറിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. മഹാമാരി മൂലമുണ്ടായ തടസങ്ങളാൽ എം.ജി.എം ആൻഡ് ലൈറ്റ് വർക്കേഴ്സ് പ്രൊഡക്ഷൻസിന്റെ ലൈബ്രറികളിൽ നിന്നുള്ള ഫൂട്ടേജുകൾ ചില രംഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
തങ്ങളുടെ വിശ്വാസത്തോടും മൂല്യങ്ങളോടും സംവദിക്കുന്ന സിനിമകൾക്കായി വിശ്വാസികൾ ആഗ്രഹിക്കുന്നുണ്ടെന്നും അതാണ് ഈ സിനിമയ്ക്ക് പ്രചോദനമായതെന്നും നിർമിതാക്കാൾ പറയുന്നു. മൂന്ന് എമ്മി നാമനിർദേശങ്ങൾ നേടിയ ‘ദ ബൈബിൾ’ പരമ്പരയും അതിന്റെ തുടർച്ചയായി ഒരുക്കിയ ‘എ.ഡി: ദ ബൈബിൾ കണ്ടിന്യൂസ്’ എന്ന സിനിമയും നേടിയ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.’ദ ബൈബിൾ’ പരമ്പര 10 കോടി ജനങ്ങളാണ് കണ്ടത്.
Leave a Comment
Your email address will not be published. Required fields are marked with *