Follow Us On

03

March

2021

Wednesday

ഇത് ആട്ടിൻതോലിട്ട ചെന്നായ! സംഘടനയ്‌ക്കെതിരെ മുന്നറിയിപ്പുമായി അതിരൂപത

ഇത് ആട്ടിൻതോലിട്ട ചെന്നായ! സംഘടനയ്‌ക്കെതിരെ മുന്നറിയിപ്പുമായി അതിരൂപത

പാനമ സിറ്റി: ‘കാത്തലിക്’ എന്ന പദം പേരിനൊപ്പം കൂട്ടിച്ചേർത്ത് തെറ്റിദ്ധാരണ പരത്തുന്ന ഗർഭച്ഛിദ്ര അനുകൂല സന്നദ്ധ സംഘടനയ്‌ക്കെതിരെ ജാഗ്രതാ നിർദേശവുമായി പാനമ അതിരൂപത. ഒരു സംഘം വനിതകൾ ചേർന്ന് രൂപീകരിച്ച ‘കാത്തലിക് ഫോർ ദ റൈറ്റ് ടു ഡിസെഡ്’ എന്ന സംഘടനയാണ് ‘ആട്ടിൻതോലിട്ട ചെന്നായ’ കണക്കെ ഇപ്പോൾ പാനമയിൽ രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

ഒറ്റ വായനയിൽ കത്തോലിക്കാ സംഘടനയായി തോന്നുമെങ്കിലും ജീവന്റെ മൂല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കും ധാർമിക ബോധ്യങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. അതുകൊണ്ടുതന്നെ അടിയന്തിര പ്രാധാന്യത്തോടെയാണ് പാനമ അതിരൂപത വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നത്.

പാനമയിൽ സാന്നിധ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സംഘടന യഥാർത്ഥത്തിൽ, ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന യു.എസ് പ്രസ്ഥാനമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കുന്നു. ഗർഭച്ഛിദ്രത്തിനെതിരെ ശബ്ദമുയർത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ കത്തോലിക്കാ സഭയെ തകർക്കുക എന്നതാണ് ‘കാത്തലിക് ഫോർ ദ റൈറ്റ് ടു ഡിസെഡി’ന്റെ ഉദ്ദേശ്യമെന്നും ആതിരൂപത മുന്നറിയിപ്പ് നൽകുന്നു.

‘ഗർഭച്ഛിദ്രം കത്തോലിക്കരെ സംബന്ധിച്ചും ധാർമികമാണെന്ന ധാരണ പകരുക, ഇതുസംബന്ധിച്ച കത്തോലിക്കാ സഭാ പഠനങ്ങളെ നിന്ദിക്കുക, ഗർഭച്ഛിദ്രവും ഗർഭനിരോധനവും പ്രോത്‌സാഹിപ്പിക്കുക എന്നിവയാണ് അവരുടെ ലക്ഷ്യം. വിശ്വാസീസമൂഹം ഒരു കാര്യം വിസ്മരിക്കരുത്, ഗർഭച്ഛിദ്രത്തെ ഒരിക്കലും കത്തോലിക്കർക്ക് പിന്തുണയ്ക്കാനാവില്ല.’

ഈ സംഘടനയ്ക്കു പിന്നിൽ കത്തോലിക്കരല്ല, മറിച്ച്, ജീവന് എതിരായ കുറ്റകൃത്യങ്ങളെ മനുഷ്യാവകാശമായി വ്യാഖ്യാനിച്ചുകൊണ്ട് അവയെ നിയമസാധുതയുള്ള വ്യക്തിസ്വാതന്ത്ര്യമായി ചിത്രീകരിക്കുന്നവരാണ് ഇതിന് പിന്നിലുള്ളത്. യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗർഭച്ഛിദ്ര സംഘടനകളിൽനിന്ന് മില്യൺ കണക്കിന് ഡോളർ ഈ വിവാദ സംഘടനയിലേക്ക് എത്തുന്നുണ്ടെന്നും അതിരൂപത ചൂണ്ടിക്കാട്ടുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?