Follow Us On

14

April

2021

Wednesday

ദൈവമേ, ഇവരോട് ക്ഷമിക്കണമേ… സ്വവർഗാനുരാഗികളെ പ്രതി ദൈവതിരുമുന്നിൽ മാപ്പിരന്ന് സിഡ്‌നിയിലെ വിശ്വാസീസമൂഹം

ദൈവമേ, ഇവരോട് ക്ഷമിക്കണമേ… സ്വവർഗാനുരാഗികളെ പ്രതി ദൈവതിരുമുന്നിൽ മാപ്പിരന്ന് സിഡ്‌നിയിലെ വിശ്വാസീസമൂഹം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ വിഖ്യാതമായ സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലിന്റെ പടവുകളിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ അവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു, ചിലരുടെ കണ്ഠങ്ങൾ ഇടറി… പരിപാവനമായ കത്തീഡ്രലിന് മുന്നിലെ ചത്വരത്തിൽ സ്വവർഗാനുരാഗികൾ സ്റ്റേജ് ഷോ സംഘടിപ്പിച്ചതിന്റെ സങ്കടമായിരുന്നു അവരുടെ മനസു നിറയെ. എങ്കിലും ശത്രുതാമനോഭാവം മാറ്റിവെച്ച് അവരെ ഒന്നടങ്കം വിശ്വാസീസമൂഹം ദൈവസന്നിധിയിൽ സമർപ്പിച്ചു, അവരുടെ തെറ്റുകൾ ക്ഷമിക്കണേ, അവരെ മാനസാന്തരത്തിലേക്ക് നയിക്കണേ എന്ന പ്രാർത്ഥനയോടെ.

കൗൺസിലിന്റെ (നഗരസഭ) ഉടമസ്ഥതയിൽ കത്തീഡ്രലിന് മുന്നിലുള്ള ചത്വരത്തിൽ ‘ഗേ’ സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെട്ട സാഹചര്യത്തിൽ പരിഹാര പ്രാർത്ഥനകൾ അർപ്പിക്കുകയായിരുന്നു വിശ്വാസീസമൂഹം. ‘ക്രിസ്റ്റ്യൻ ലൈവ്‌സ് മാറ്റർ’ എന്ന പേരിൽ കൂടിച്ചേർന്ന കൂട്ടായ്മയാണ് സിഡ്‌നി കത്തീഡ്രലിന്റെ പടവുകളിൽ പ്രാർത്ഥനാ നിരതരായത്. വൈദികർ ഉൾപ്പെടെ നൂറിൽപ്പരം പേരാണ് മുട്ടിന്മേൽനിന്ന് ജപമാലകൾ അർപ്പിച്ചും സ്തുതിഗീതങ്ങൾ ആലപിച്ചും ദൈവതിരുമുമ്പിൽ ക്ഷമയാചിച്ചത്. സമാധാനപരമായി പ്രതിഷേധിച്ച സംഘാംഗങ്ങളിൽ ചിലർ ക്രിസ്തുവിശ്വാസം പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകളും കൈയിലേന്തിയിരുന്നു.

‘ക്രൈസ്തവ വിശ്വാസത്തെ പൊതുവിലും കത്തോലിക്കാ സഭയെ വിശേഷിച്ചും അധിക്ഷേപിക്കുക എന്നതായിരുന്നു കത്തീഡ്രലിന് മുന്നിൽ ഗേ സ്റ്റേജ് ഷോ സംഘടിപ്പിച്ചവരുടെ ലക്ഷ്യം. നമ്മുടെ വിശ്വാസത്തെയും സഭയെയും സംരക്ഷിക്കേണ്ട ഏറ്റവും അനിവാര്യമായ സമയമാണിത്. പ്രാർത്ഥനയാണ് അതിനുള്ള ഉത്തമ മാർഗം. പ്രാർത്ഥനയിൽ നമുക്ക് ഒരുമിച്ചു ചേരാം. അവർക്കായി പ്രാർത്ഥിക്കാം, അവരുടെ മാനസാന്തരത്തിനായും നമ്മുടെ വിശ്വാസം സംരക്ഷിക്കപ്പെടാനുമായി നമുക്ക് പ്രാർത്ഥനാ നിരതരാക്കാം,’ ക്രിസ്റ്റ്യൻ ലൈവ്‌സ് മാറ്റർ സംഘാടകരിൽ ഒരാളായ ചാർലി ബാകോസ് ഫേസ്ബുക്കിൽ കുറിച്ചു.

കത്തീഡ്രലിന് മുന്നിലെ ചത്വരത്തിൽ ‘ഗേ’ സ്റ്റേഡ് ഷോ സംഘടിപ്പിക്കുന്നതിലും പ്രോഗ്രാമിന്റെ പ്രചരണാർത്ഥമുള്ള പരസ്യത്തിൽ കത്തീഡ്രലിന്റെ ചിത്രം ഉപയോഗിച്ചതിലും സിഡ്‌നി ആർച്ച്ബിഷപ്പ് അന്തോണി ഫിഷർ വളരേമുമ്പുതന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കത്തീഡ്രലിന്റെ ചിത്രം പ്രോഗ്രാമിന്റെ പ്രചാരണത്തിന് ഉപയോഗിച്ചത് പ്രകോപനപരവും വിശ്വാസികളോടുള്ള അനാദരവും ആണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിക്കുകയും ചെയ്തു. അതേ തുടർന്ന്, പരസ്യത്തിൽനിന്ന് കത്തീഡ്രലിന്റെ ചിത്രം നീക്കം ചെയ്യാൻ കൗൺസിൽ അധികാരികൾ ഉത്തരവിട്ടെങ്കിലും വേദി മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനപോലും ഉണ്ടാകാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?