Follow Us On

19

April

2024

Friday

നൈജീരിയയിൽ ഭീതി അകലുന്നില്ല; വീണ്ടും സ്‌കൂൾ ആക്രമിച്ച് 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ ഭീതി അകലുന്നില്ല; വീണ്ടും സ്‌കൂൾ ആക്രമിച്ച് 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി

അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്‌കൂൾ ഡോർമിറ്ററി ആക്രമിച്ച് 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. സംഭവം നൈജീരിയൻ സർക്കാർ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് അക്രമികൾ ഇരച്ചുകയറി പെൺകുട്ടികളെ ബന്ധികളാക്കി കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഇതിന് പിന്നിൽ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാമാണെന്നാണ് നിഗമനം.

നൂറിലധികം ആയുധധാരികൾ ഉണ്ടായിരുന്നുവെന്ന് അധ്യാപകരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമികളിൽ ചിലർ സ്‌കൂളിലെ സെക്യൂരിറ്റി ഗാർഡുകളുടെ വേഷത്തിലാണ് എത്തിയത്. അവർ വന്നത് പിക്അപ് വാനിലാണെന്നും അല്ല, കാൽനട ആയിട്ടാണെന്നും വ്യത്യസ്ത റിപ്പോർട്ടുകളുണ്ട്.സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ രക്ഷിതാക്കൾ സമീപത്തെ വനങ്ങളിൽ തിരച്ചിൽ തുടങ്ങി. ബന്ധികളാക്കപ്പെട്ടവരിൽ കുറച്ചുപേരെയെങ്കിലും വനത്തിലേക്ക് കൊണ്ടുപോയിട്ടുണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് പൊലീസ് അധികാരികൾ.

മോചനദ്രവ്യത്തിനായി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകുന്നതു നൈജീരിയയിൽ പതിവാകുകയാണ്. ഇക്കാര്യം കത്തോലിക്കാ സഭയും സന്നദ്ധസംഘടനകളും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ടെങ്കിലും കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരം. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ തടയുന്നതിൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിസംഗതരാണ്.

2017ൽ ബോക്കോ ഹറാം തീവ്രവാദികൾ ചിബോക്കിലെ സ്‌കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. അതിന് പിന്നാലെ 2018 ഫെബ്രുവരി 19നാണ് യോബ് പ്രവിശ്യയിലെ ഗവൺമെന്റ് ഗേൾസ് സയൻസ് ആൻഡ് ടെക്‌നിക്കൽ കോളജിൽ നിന്ന് 110 പെൺകുട്ടികളെ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയത്. ഇവരിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ശേഷിക്കുന്ന 104 കുട്ടികളെ പിന്നീട് വിട്ടയച്ചെങ്കിലും ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ച ലിയാ ഷെരീബു ഇന്നും തീവ്രവാദികളുടെ ബന്ധനത്തിലാണ്. കഴിഞ്ഞയാഴ്ച നൈജർ സംസ്ഥാനത്തെ ബോർഡിംഗ് സ്‌കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ 27 വിദ്യാർത്ഥികൾ ഉൾപ്പെടെ 42 പേരുടെ മോചനം ഇനിയും സാധ്യമായിട്ടില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?