Follow Us On

29

March

2024

Friday

കുടുംബവര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19-ന് കണ്ണമാലിയില്‍

കുടുംബവര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19-ന് കണ്ണമാലിയില്‍

കൊച്ചി: യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുടുംബ വര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19-ന് കൊച്ചിയിലെ കണ്ണമാലിയില്‍ നടക്കും. 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെയാണ് കുടുംബവര്‍ഷാചരണം. സ്‌നേഹത്തിന്റെ സാക്ഷ്യമായി കുടുംബങ്ങളെ മാറ്റുകയാണ് കുടുംബ വര്‍ഷാചരണത്തിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നത്. ‘ജീവന്റെ സമൃദ്ധിയും  സംരക്ഷണവും കുടുംബങ്ങളിലൂടെ’ എന്ന സന്ദേശം വ്യാപകമാക്കുവാന്‍ ശ്രമിക്കും.
കെസിബിസി പ്രൊ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കണ്ണമാലി യൗസേപ്പിതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കൊച്ചി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കരിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊ-ലൈഫ് ദിനത്തിനൊരുക്കമായി ആവിഷ്‌കരിച്ചിരിക്കുന്ന പ്രൊ-ലൈഫ് വാരാചരണത്തിന്റെയും  പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയുടെയും ഉദ്ഘാടനവും 19-ന് നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?