Follow Us On

14

April

2021

Wednesday

പ്രളയത്തിൽ മുങ്ങി ഓസ്ട്രേലിയ: ദുരിതബാധിതരെ പ്രാർത്ഥനയിൽ ചേർത്തുപിടിച്ച് പാപ്പ

പ്രളയത്തിൽ മുങ്ങി ഓസ്ട്രേലിയ: ദുരിതബാധിതരെ പ്രാർത്ഥനയിൽ ചേർത്തുപിടിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയദുരന്തത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ഓസ്‌ട്രേലിയൻ ജനതയെ പ്രാർത്ഥനയിൽ ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പ. പ്രളയ ദുരന്തത്തിൽ ഭവനം നഷ്ടമായവരുടെ ദുഃഖത്തിൽ പങ്കുചേർന്ന പാപ്പ, അവരോടുള്ള തന്റെ സാമീപ്യവും കരുതലും വ്യക്തമാക്കുകയും ചെയ്തു. ഇന്നത്തെ പൊതുസന്ദർശനത്തിന്റെ സമാപനത്തിലാണ് ദുരിതത്തിലായ ജനതയ്ക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാർത്ഥിച്ചത്. ചില പ്രദേശങ്ങൾ കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലും മറ്റു ചിലത് ഒരു നൂറ്റാണ്ടിനിടയിലും ആദ്യമായാണ് ഇത്തരമൊരു പ്രളയം നേരിടുന്നത്.

മാർച്ച് 18 മുതൽ നിറുത്താതെ പെയ്യുന്ന മഴയെ തുടർന്ന് ഏതാണ്ട് 40,000ൽപ്പരം പേർക്കാണ് ഇതിനകം വീടുകൾ ഉപേക്ഷിച്ച് പോകേണ്ടിവന്നത്. ജനസാന്ദ്രത കൂടിയ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തും തെക്കു പടിഞ്ഞാറൻ ഓസ്‌ട്രേലിയിയലുമാണ് സ്ഥിതി ഗുരുതരം. ഇതുവരെ ഒരു മരണം സ്ഥിരീകരിക്കപ്പെട്ടു. കാണാതായവർക്കായി തിരച്ചിൽ നടത്തുന്നവരെയും അടിയന്തിര സഹായം എത്തിക്കുന്നരെയും പാപ്പ പ്രാർത്ഥനയിൽ സമർപ്പിച്ചു.

പ്രധാന അണക്കെട്ടുകളും നദികളും കവിഞ്ഞൊഴുകുന്നതിനെ തുടർന്ന് നിരവധി വീടുകൾ വെള്ളത്തിനടിയിലായി, വാഹനങ്ങളും കന്നുകാലികളും ഒലിച്ചുപോയി. പല നഗരങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴ തുടരുന്നതിനാൽ, സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ താമസക്കാർക്ക് സുരക്ഷിത മേഖലകളിലേക്ക് മാറാൻ അധികൃതർ പുതിയ പലായന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ചില പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുമെന്ന് ന്യൂ സൗത്ത് വെയിൽസ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. പടിഞ്ഞാറൻ സിഡ്‌നിയിലെ വാറാഗംബ അണക്കെട്ട് കവിഞ്ഞൊഴുകി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 13 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. മഴ ശമിച്ച പ്രദേശങ്ങളിൽ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. ചതുപ്പുനിലങ്ങളായി മാറിയ റോഡുകളിലൂടെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അടിയന്തിര സാധനങ്ങളും എത്തിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?