Follow Us On

14

April

2021

Wednesday

മരണക്കിടക്കയിൽ ഞാൻ ദർശിച്ചിട്ടില്ല ഇതുപോലൊരു വിശ്വാസപ്രഘോഷണം; തരംഗമാകുന്നു വൈദികന്റെ എഫ്.ബി പോസ്റ്റ്

വീയെക്‌സ്

മരണക്കിടക്കയിൽ ഞാൻ ദർശിച്ചിട്ടില്ല ഇതുപോലൊരു വിശ്വാസപ്രഘോഷണം; തരംഗമാകുന്നു വൈദികന്റെ എഫ്.ബി പോസ്റ്റ്

കൊച്ചി: രക്താർബുദം സമ്മാനിച്ച കടുത്ത വേദങ്ങളുമായി മരണത്തോട് മല്ലിടുമ്പോഴും ക്രിസ്തുവിനെ മുറുകെപ്പിടിച്ച് മരണക്കിടക്കയും വിശ്വാസ പ്രഘോഷണവേദിയാക്കി മാറ്റുന്ന മലയാളി യുവാവിനെക്കുറിച്ചുള്ള ഇടവക വൈദികന്റെ സാക്ഷ്യം തരംഗമാകുന്നു. അങ്കമാലി മേരിഗിരി സ്വദേശിയായ ജസ്റ്റിൻ എന്ന 18 വയസുകാരന്റെ വിശ്വാസസ്‌ഥൈര്യം പങ്കുവെച്ച് എറണാകുളം- അങ്കമാലി അതിരൂപതാ വൈദികൻ റവ. ഡോ. പോൾ കൈപ്രൻപാടൻ കുറിച്ച എഫ്.ബി പോസ്റ്റ് സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്. വൈദ്യശാസ്ത്രത്തിന് ഇനി ഒന്നും ചെയ്യാനില്ലെന്ന് അറിഞ്ഞിട്ടും ആ 18 വയസുകാരൻ പ്രകടിപ്പിക്കുന്ന വിശ്വാസസ്‌ഥൈര്യം അത്രമേൽ അമ്പരപ്പിക്കുന്നതാണ് എന്നതുതന്നെ അതിന് കാരണം.

ജസ്റ്റിന്റെ രോഗാവസ്ഥ അതീവ ഗുരുതരമാകുന്നുവെന്ന് അറിഞ്ഞ് അദ്ദേഹത്തിന് രോഗീലേപനം നൽകാൻ എത്തിയതായിരുന്നു മുൻ വികാരിയായ റവ. ഡോ. പോൾ. അസഹനീയമായ വേദനകൾക്കിടയിലും ആ യുവാവ് പ്രകടിപ്പിച്ച വിശ്വാസം തന്നെ അമ്പരപ്പിക്കുന്നു എന്നാണ് വൈദികന്റെ സാക്ഷ്യം. എല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ അവസാന ഭാഗത്തിന്റെ പ്രാധാന്യം അച്ചൻ പഠിപ്പിച്ചത് ഇന്നും മറന്നിട്ടില്ലെന്നും പറഞ്ഞുകൊണ്ട്, ‘ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ!’ എന്ന പ്രാർത്ഥനയും ഉരുവിട്ടു അവൻ. എറണാകുളത്തെ ആശുപത്രിയിൽ ചികിത്‌സയിലാണ് ഇപ്പോൾ ജസ്റ്റിൻ.

മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുകയാണെങ്കിലും മരണഭീതിയേക്കാൾ ആ യുവാവിൽ കണ്ടത് അത്ഭുതപ്പെടുത്തുന്ന വിശ്വാസ സ്‌ഥൈര്യമായിരുന്നുവെന്ന് റവ. ഡോ. പോൾ സൺഡേ ശാലോമിനോട് പറഞ്ഞു. ‘മരണവുമായുള്ള മുഖാമുഖ ദർശനമാണ് നമ്മുടെ അവസാന പരീക്ഷ. നമ്മുടെ വിശ്വാസവും ഭക്തിയുമെല്ലാം എത്രമാത്രം ആഴപ്പെട്ടതാണെന്ന് വെളിപ്പെടുന്നതും അപ്പോഴായിരിക്കും. ആ നിമിഷത്തിൽ പതറാതെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധ അമ്മയുടെ അത്ഭുത മധ്യസ്ഥമാണ്. ഇവിടെയാണ് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയും അതിലെ അവസാനവരിയും കൂടുതൽ അർത്ഥവത്താകുന്നത്,’ അദ്ദേഹം പങ്കുവെച്ചു.

നാല് വർഷംമുമ്പ് മേരിഗിരി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയ വികാരിയായി എത്തിയപ്പോഴാണ്  മാടൻ വീട്ടിൽ ജേക്കബ്- ഷിജി ദമ്പതികളുടെ മകനായ
ജസ്റ്റിനെ റവ. ഡോ. പോൾ പരിചയപ്പെട്ടത്. കുട്ടിക്കാലം മുതൽ ആത്മീയകാര്യങ്ങൾക്ക് അവൻ കൊടുത്തിരുന്ന സ്ഥാനം പലരിൽനിന്നും താൻ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ദിവ്യബലി അർപ്പണരംഗങ്ങൾ അനുകരിച്ചിരുന്ന അവന്റെ ഏറ്റവും വലിയ ആഗ്രഹം വൈദികനാകണമെന്ന് തന്നെയായിരുന്നു. അനുദിന ദിവ്യബലിയും ബൈബിൾ വായനയും കുടുംബപ്രാർത്ഥനയും ഇല്ലാത്ത ഒരൊറ്റ ദിനം പോലും അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. അൾത്താര ബാലസംഘാംഗമായ അവൻ തിരുക്കർമങ്ങൾ കഴിഞ്ഞാലും ദൈവാലശുശ്രൂഷിയെ സഹായിക്കുന്നത് പൂർത്തിയാക്കാതെ വീട്ടിലെത്തില്ല. അവന്റെ വൈദികപദവി മാതാപിതാക്കളും സ്വപ്‌നം കണ്ടിരുന്നു.’

രോഗക്കിടക്കയിലും ആത്മീയ കാര്യങ്ങൾക്കുതന്നെയാണ് ജസ്റ്റിൻ പ്രഥമ സ്ഥാനം നൽകുന്നത്. ദിവ്യബലി അർപ്പണത്തിൽ മൊബൈലിലൂടെ അനുദിനം പങ്കുചേരുന്ന ആ യുവാവ്, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വിശ്വാസസംബന്ധമായ വീഡിയോകളും സ്ഥിരമായി കാണുന്നുണ്ട്. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ പ്രാധാന്യം പങ്കുവെക്കുന്ന വീഡിയോ അടുത്തിടെ റവ. ഡോ. പോൾ യൂടൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. അക്കാര്യം പറഞ്ഞുകൊണ്ടാണ്, ‘ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ!’ എന്ന പ്രാർത്ഥന അദ്ദേഹത്തിനു മുന്നിൽ അവൻ ഉരുവിട്ടത്. കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി ഇടവക വികാരിയാണ് ഇപ്പോൾ റവ. ഡോ. പോൾ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

ഇന്ന് 40-ാംവെളളി. എന്റെ മുൻഇടവകാംഗമായ മേരിഗിരിയിലെ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വി.കുർബ്ബാനയുമായി ഞാൻ ആശുപത്രിയിലെത്തി. അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. ‘ഞാൻഎല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെഅവസാന ഭാഗത്തിന്റെ പ്രാധാന്യം അച്ചൻ പറഞ്ഞതു ഞാൻ ഓർക്കുന്നു: ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ!’ ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ജസ്റ്റിൻ എന്റെ തലയിൽ കൈവച്ച് എനിക്കുവേണ്ടിപ്രാർത്ഥിച്ചു. എന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ഞാൻ ആ മുറിവിട്ടിറങ്ങി!

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?