Follow Us On

29

March

2024

Friday

കെസിബിസി മാധ്യമ കമ്മീഷന്റെ ലോക നാടകദിനാചരണവും ‘മാരന്‍’ നാടകാവതരണവും 27-ന്

കെസിബിസി മാധ്യമ കമ്മീഷന്റെ ലോക നാടകദിനാചരണവും ‘മാരന്‍’ നാടകാവതരണവും 27-ന്

കൊച്ചി : കോവിഡ്കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിച്ച രംഗകലാകാരന്മാരുടെ പ്രത്യേകിച്ച് നാടകകലാകാരന്മാരുടെ രംഗകലാവതരണത്തിനുവേണ്ടി കെസിബിസി മാധ്യമകമ്മീഷന്‍ ആരംഭിച്ച ‘ആള്‍ട്ടര്‍’ കൊച്ചിയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ലോകനാടകദിനാചരണം മാര്‍ച്ച് 27ന് വൈകുന്നേരം ആറിന് പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ നടക്കും.
കോവിഡ്കാലത്തെ ദുരിതങ്ങളെയും നിയന്ത്രണങ്ങളെയും അതിജീവിച്ച് കേരളത്തിലാദ്യമായി  നാടകാവതരണത്തിന് മുന്നിട്ടിറങ്ങിയ പ്രശസ്ത നാടകസംഘമായ വൈക്കം തിരുനാള്‍ നാടകവേദിയുടെ പുതിയ നാടകം ‘മാരന്‍’ ലോകനാടക ദിനാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കും. എസ് ബിജിലാല്‍ രചിച്ച നാടകം ജോണ്‍ ടി വേക്കനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മലയാള നാടകവേദിയില്‍ നൂതനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നാടകകൃത്ത്, സംവിധായകന്‍, നടന്‍, നാടക ഗവേഷകന്‍, നാടക അധ്യാപകന്‍, പ്രസാധകന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ അരങ്ങ് ജീവിതത്തിന്റെ അമ്പതാണ്ട് പിന്നിടുന്ന ജോണ്‍ ടി വേക്കനെ കെസിബിസി മാധ്യമ കമ്മീഷന്‍ ഇതോടനുബന്ധിച്ച് ആദരിക്കും. നാടകകൃത്ത് ടി എം എബ്രഹാം ലോകനാടക സന്ദേശം നല്കും. തുടര്‍ന്ന് നാടകാവതരണം. മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ 82810 54656.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?