Follow Us On

07

May

2021

Friday

ദൈവത്തിന് നന്ദി, ദൈവജനത്തിനും; ബന്ധിയാക്കപ്പെട്ട നൈജീരിയൻ വൈദികന് സുരക്ഷിത മോചനം

ദൈവത്തിന് നന്ദി, ദൈവജനത്തിനും; ബന്ധിയാക്കപ്പെട്ട നൈജീരിയൻ വൈദികന് സുരക്ഷിത മോചനം

ഡെൽറ്റ: തെക്കൻ നൈജീരിയയിൻ സംസ്ഥാനമായ ഡെൽറ്റയിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ മോചിതനായെന്ന് സ്ഥിരീകരണം. വാരി രൂപതാംഗമായ ഫാ. ഹാരിസൺ എഗൈനു ഏഴു ദിവസത്തിനുശേഷം ബന്ധികളുടെ പിടിയിൽനിന്ന് സുരക്ഷിതനായി തിരിച്ചെത്തിയതിനെപ്രതി ദൈവത്തിനും അദ്ദേഹത്തിനായി പ്രാർത്ഥിച്ചവർക്കും നന്ദി പറയുകയാണ് അവിടത്തെ വിശ്വാസീസമൂഹം.

മാർച്ച് 21ന് അദ്ദേഹത്തിന്റെ മോചനം സാധ്യമായെന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. ബെനഡിക്റ്റ് ഒകുട്ടെഗ്‌ബെ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഉക്വുവാനി ഏരിയയിലെ ഒബിനോംബി സെന്റ് ജോൺസ് കത്തോലിക്ക ദൈവാലയത്തിന്റെ ചുമതല നിർവഹിക്കുന്ന ഫാ. ഹാരിസണിനെ മാർച്ച് 15നാണ് ആയുധധാരികൾ തട്ടിക്കൊണ്ടു പോയത്. വാരിയിൽനിന്ന് ഒബിനോംബയിലേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.

‘തട്ടിക്കൊണ്ടു പോയവരുടെ കരങ്ങളിൽനിന്ന് ഫാ. ഹാരിസൺ സുരക്ഷിതമായി മോചിതനായതിനെപ്രതി ദൈവത്തിന് നന്ദി പറയുന്നു. ആഘാതകരമായ ഈ അനുഭവം മറികടക്കാൻ അദ്ദേഹത്തിന് സമയം ആവശ്യമാണ്,’ ഫാ. ബെനഡിക്റ്റ് പറഞ്ഞു. വാരി രൂപതയുടെ സോഷ്യൽ കമ്മ്യണിക്കേഷൻസ് ഡയറക്ടറായിരുന്ന അദ്ദേഹം, ഫാ. ഹാരിസണിന്റെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാ വിശ്വാസികൾക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

രാജ്യത്ത ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബോക്കോ ഹറാം ആരംഭിച്ച കലാപത്തിന്റെ ഫലമായി 2009 അരക്ഷിതാവസ്ഥയുടെ ദിനങ്ങളിലാണ് നൈജീരിയ. രാജ്യത്തെ ക്രൈസ്തവർ അടക്കമുള്ള സാധാരണക്കാർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരെയും സ്‌കൂൾ വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടു പോകുന്നതും പതിവാകുകയാണ്. എന്നാൽ, സംഭവത്തിന് പിന്നിലുള്ളവരെ കുറിച്ച് ഭരണകൂടം പുലർത്തുന്ന മൗനം നിഗൂഢതമായി തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?