Follow Us On

14

April

2021

Wednesday

നൈജീരിയ: കത്തോലിക്കാ ദൈവാലയത്തിന് നേർക്ക് സായുധ ആക്രമണം; വൈദികൻ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം

നൈജീരിയ: കത്തോലിക്കാ ദൈവാലയത്തിന് നേർക്ക് സായുധ ആക്രമണം; വൈദികൻ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം

അബൂജ: കിഴക്കൻ നൈജീരിയയിലെ ബെനുവിൽ കത്തോലിക്കാ ദൈവാലയത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ വൈദികൻ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച റിപ്പോർട്ട്. കട്‌സിന-അല രൂപതയുടെ അയേ ത്വാർ സെന്റ് പോൾ ദൈവാലയത്തിനുനേരെ ഇന്നലെ, മാർച്ച് 30 ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ സഹവികാരി ഫാ. ഫെർഡിനാന്റ് ഫാനെൻ എൻഗുഗാനും ആറ് വിശ്വാസികളും കൊല്ലപ്പെട്ടെന്ന് രൂപതാനേതൃത്വം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

ദൈവാലയത്തിൽ ദിവ്യബലി അർപ്പിച്ചശേഷം വിശുദ്ധ വാരത്തോട് അനുബന്ധിച്ചുള്ള ക്രിസം മാസിന് ഒരുക്കം നടത്താൻ ദൈവാലയത്തിൽനിന്ന് വിശ്വാസികൾ പിരിയവേയായിരുന്നു ആക്രമണം. ജനങ്ങളുടെ ബഹളം കേട്ട് പുറത്തിറങ്ങിയ വൈദികൻ അക്രമികളെ തടയാൻ ശ്രമിച്ചപ്പോൾ അവർ അദ്ദേഹത്തിന്റെ ശിരസിൽ നിറയൊഴിക്കുകയായിരുന്നു എന്ന് രൂപതാ ചാൻസിലർ ഫാ. ഫിദെലിസ് ഫെല്ലെ അക്ജുംബുൽ പ്രസ്താവനയിൽ അറിയിച്ചു.

അക്രമിസംഘം അയേ ത്വാർ ഗ്രാമത്തിലെ വീടുകളിൽ അതിക്രമിച്ച് കയറിയെന്നും വീടുകൾ അഗ്‌നിക്കിരയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. അയേ ത്വാർ ഗ്രാമത്തിലെ സെന്റ് പോൾസ് കത്തോലിക്കാ ദൈവാലയം കൊള്ളക്കാർ ആക്രമിച്ചതായി ബെനു സ്റ്റേറ്റിലെ പ്രാദേശിക ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. 2018 മുതൽ സെന്റ് പോൾ ഇടവകയിലെ സഹവികാരിയാണ് കൊല്ലപ്പെട്ട ഫാ. ഫെർഡിനാൻഡ്.

ക്രൈസ്തവർക്കു നേരായ ഇസ്ലാമിക ഭീകകരുടെ അക്രമണങ്ങൾ നൈജീരിയയിൽ വ്യാപകമാകുകയാണ്. വൈദികരെയും സെമിനാരിക്കാരെയും തട്ടിക്കൊണ്ടുപോകുന്നതും ക്രൈസ്തവ ഗ്രാമങ്ങൾക്കുനേരെ അക്രമം അഴിച്ചുവിടുന്നതും വ്യാപകമാകുകയാണ് ഇവിടെ. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവഹത്യ നടക്കുന്ന രാജ്യമായി നൈജീരിയ മാറുമ്പോഴും ഭരണകൂടം തുടരുന്ന നിസംഗത ഭീതിതമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?