Follow Us On

19

April

2024

Friday

പ്രാർത്ഥനയുടെ 40 ദിനങ്ങൾ, രക്ഷപ്പെട്ടത് 505 കുഞ്ഞുങ്ങൾ! വലിയനോമ്പ് ജീവന്റെ ഉത്‌സവമാക്കി ടീം ’40 ഡേയ്‌സ്’

പ്രാർത്ഥനയുടെ 40 ദിനങ്ങൾ, രക്ഷപ്പെട്ടത് 505 കുഞ്ഞുങ്ങൾ! വലിയനോമ്പ് ജീവന്റെ ഉത്‌സവമാക്കി ടീം ’40 ഡേയ്‌സ്’

വാഷിംഗ്ടൺ ഡി.സി: വലിയനോമ്പിനോട് അനുബന്ധിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുമ്പിൻ നടത്തിയ 40 ദിവസത്തെ പ്രാർത്ഥനയും ഉപവാസവുംകൊണ്ടുമാത്രം ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 505 കുഞ്ഞുങ്ങൾ! വിഭൂതി തിരുനാൾ ദിനമായ ഫെബ്രുവരി 17മുതൽ ഓശാന ഞായറായ മാർച്ച് 28വരെയുള്ള ദിനങ്ങളിൽ പ്രോ ലൈഫ് സന്നദ്ധ സംഘടനയായ ’40 ഡേയ്‌സ് ഫോർ ലൈഫ്’ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ‘ലെന്റൻ കാംപെയിനി’ന്റെ സത്ഫലമാണിത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സംഘടന ഈ കണക്ക് വെളിപ്പെടുത്തിയത്.

അനേകം ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത സന്നദ്ധസംഘടനായ ’40 ഡേയ്‌സ് ഫോർ ലൈഫ്’ ഇത്തവണ ലെന്റൻ കാംപെയിൻ സംഘടിപ്പിച്ചത് 567 നഗരങ്ങളിലാണ്. ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോ ലൈഫ് ക്യാംപെയിനാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’.

നിർബന്ധബുദ്ധി പ്രകടിപ്പിച്ചുകൊണ്ടല്ല മറിച്ച്, ഗർഭച്ഛിദ്രത്തിന് തയാറായി ക്ലിനിക്കിലേക്ക് എത്തുന്നവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിച്ചും, അവർക്ക് (കേൾക്കാൻ സന്നദ്ധരാണെങ്കിൽ) അവശ്യമായ ബോധവത്ക്കരണം നൽകിയുമാണ് ഈ നേട്ടം ടീം ’40 ഡേയ്‌സ്’ കരസ്ഥമാക്കിയത് എന്നതും ശ്രദ്ധേയം. ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു സമീപം ക്രമീകരിച്ച താൽക്കാലിക ബലിവേദികളിൽ ബിഷപ്പുമാരും വൈദികരും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും അർപ്പിക്കുന്നതും കാംപെയിന്റെ സവിശേഷതയാണ്.

2004ലാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’ സ്ഥാപിതമായത്. 40 ദിവസം നീണ്ടുനിൽക്കുന്ന ജാഗരണപ്രാർത്ഥനകൾ, ഉപവാസം, വിവിധ സമൂഹങ്ങളിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തനം, എന്നിവയിലൂടെ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ സവിശേഷമായ വിളിക്ക് കാതോർത്ത നാലു പേരായിരുന്നു ഇതിന് പിന്നിൽ. 2007ൽ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ കാംപെയിനിൽ 33 വേദികളേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് 30 രാജ്യങ്ങളിലെ 500ൽപ്പരം നഗരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്.’

എന്തും ചെയ്യാൻ മടിയില്ലാത്ത ഗർഭച്ഛിദ്ര ലോബിയുടെ സർവവിധ പിന്തുണയുള്ള ഗർഭച്ഛിദ്ര ക്ലിനിക്കുകളെ നേരിടാൻ പ്രോ ലൈഫ് സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡും ജപമാലയും പിടിച്ച ഒരു ചെറുകൂട്ടം പലർക്കും കൗതുകക്കാഴ്ചയായി തോന്നാമെങ്കിലും വ്യത്യസ്ഥമായ ഈ സമര രീതിയുടെ ഗുണഫലങ്ങൾ പക്ഷേ ആരെയും അമ്പരപ്പിക്കും. 2007 മുതൽ ഇതുവരെ കരസ്ഥമാക്കിയ ആ നേട്ടം ചുവടെ:

ഇതിനകം സംരക്ഷിക്കപ്പെട്ടത് 18,040 കുരുന്നു ജീവനുകൾ, അടച്ചുപൂട്ടിക്കാനായത് 109 ഗർഭച്ഛിദ്ര കേന്ദ്രങ്ങൾ, ഗർഭച്ഛിദ്രക്ലിനിക്കിലെ തൊഴിലിൽനിന്ന് പിൻവാങ്ങിയവർ 211. അവിടങ്ങളിലെ ജോലി ഉപേക്ഷിച്ചവരെല്ലാം ഇന്ന് ’40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ വക്താക്കളാണെന്നുകൂടി അറിയണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?