Follow Us On

14

April

2021

Wednesday

ശ്രീലങ്കൻ സഭയുടെ പ്രതിഷേധം ഫലം കണ്ടു, ചാവേർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കണ്ടെത്തിയെന്ന് മന്ത്രി

ശ്രീലങ്കൻ സഭയുടെ പ്രതിഷേധം ഫലം കണ്ടു, ചാവേർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കണ്ടെത്തിയെന്ന് മന്ത്രി

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ചാവേർ ബോംബാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കണ്ടെത്തിയെന്ന ഭരണകൂടത്തിന്റെ സ്ഥിരീകരണം, പുറത്തുവരുമ്പോൾ ചർച്ചയാവുന്നത് ശ്രീലങ്കൻ സഭ നടത്തിയ പ്രതിഷേധങ്ങളാണ്. സ്‌ഫോടനം നടന്ന് അധികം താമസിയാതെതന്നെ ഇസ്ലാമിക ഭീകരാക്രമമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടും, അന്വേഷണ കമ്മീഷൻ ബൃഹത്തായ റിപ്പോർട്ട് സമർപ്പിച്ചിട്ടും ആക്രണണത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് ഭരണകൂടം വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ ഭരണകൂടത്തിന്റെ പുതിയ വെളിപ്പെടുത്തലിന് കാരണം ശ്രീലങ്കൻ സഭയുടെ പ്രതിഷേധങ്ങളാണെന്നാണ് വിലയിരുത്തൽ.

ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയ വിവരം ഇക്കഴിഞ്ഞ ദിവസം പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖരയാണ് സ്ഥിരീകരിച്ചത്. നൗഫേർ മൗലവിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് മന്ത്രി വെളിപ്പെടുത്തി. കൂടാതെ, ഹാജുൾ അക്ബർ എന്നയാളും മൗലവിയെ സഹായിച്ചിട്ടുണ്ട്. ഭീകരാക്രമണക്കേസിൽ 32 പേർക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ടെന്നും കൂടാതെ, സംശയിക്കുന്നവരുടെ പട്ടികയിലുള്ള 75 പേരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചുമത്തപ്പെട്ട 32 പേർ ഉൾപ്പെടെ 211 പേരാണ് ഇപ്പോൾ റിമാൻഡ് കസ്റ്റഡിയിലുള്ളത്.

മൂന്ന് ദൈവാലയങ്ങളിലും മൂന്ന് ഹോട്ടലുകളിലും നടന്ന ഒൻപത് ചാവേർ സ്‌ഫോടനത്തിൽ 279 പേർ കൊല്ലപ്പെടുകയും 500ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, കുറ്റവാളികളെ ഇനിയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ ഭരണകൂടം നിസംഗത പാലിക്കുന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധങ്ങൾക്കാണ് സഭ നേതൃത്വം നൽകുന്നത്. നീതി തേടി അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പും സർക്കാരിന് സഭാ നേതൃത്വം നൽകിയിരുന്നു. അതുകൊണ്ടുതന്നെ, ചാവേർ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന് ദിനങ്ങൾമാത്രം ശേഷിക്കേ ഉണ്ടായ ഈ വെളിപ്പെടുത്തൽ കൂടുതൽ ശ്രദ്ധേയമാകുന്നു.

ഐസിസുമായി ബന്ധമുള്ള നാഷണൽ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. ആറ് വാല്യങ്ങളിലായി 472 പേജുകളും 215 അനുബന്ധങ്ങളുമുള്ള റിപ്പോർട്ട് ഫെബ്രുവരി ഒന്നിന് പ്രസിഡന്റ് ഗോട്ടഭയ രജപക്‌സെയ്ക്ക് അന്വേഷണ സംഘം കൈമാറിയിരുന്നെങ്കിലും കുറ്റവാളികളെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു ഭരണകൂടം. ഇതിനെതിരായ പ്രതിഷേധമായി, ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ട ശ്രീലങ്കൻ സഭ ആഹ്വാനം ചെയ്ത ‘കറുത്ത ഞായർ’ ആചരണത്തിൽ ഇതര മതസ്ഥർ അണിചേർന്നതും വലിയ വാർത്തയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?