Follow Us On

07

May

2021

Friday

ഇറാഖി ക്രൈസ്തവരെ തിരിച്ചെത്തിക്കേണ്ടത് സർക്കാരിന്റെ കടമ: കർദിനാൾ ലൂയിസ് സാക്കോ

ഇറാഖി ക്രൈസ്തവരെ തിരിച്ചെത്തിക്കേണ്ടത് സർക്കാരിന്റെ കടമ: കർദിനാൾ ലൂയിസ് സാക്കോ

വത്തിക്കാൻ സിറ്റി: പ്രാണരക്ഷാർത്ഥം പലായനം ചെയ്ത ക്രൈസ്തവരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് ഇറാഖി സർക്കാരിന്റെ കടമയാണെന്ന് ഇറാഖിലെ കൽദായ കത്തോലിക്കാ സഭാ തലവൻ കർദിനാൾ മാർ ലൂയിസ് റാഫേൽ സാക്കോ. ഇറാഖിലെ പേപ്പൽ പര്യടനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ ദിനപത്രമായ ‘ലൊസെർവത്തോരെ റൊമാനൊയ്ക്ക്’ അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ക്രൈസ്തവരുടെ തിരിച്ചുവരവിന് ഇറാഖിൽ സുരക്ഷിതത്വവും ഭദ്രതയും സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാമാരിയെ തുടർന്ന് ലോകമെമ്പാടും ആരോഗ്യപരമായ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫ്രാൻസിസ് പാപ്പ നടത്തിയ പര്യടനത്തെ അപ്രതീക്ഷിതം എന്ന് വിശേഷിപ്പിക്കാം. ഇറാഖീ ജനതയ്ക്ക് ഒന്നടങ്കം ആനന്ദദായകമായിരുന്നു പാപ്പയുടെ പര്യടനം. ഇറാഖി ക്രൈസ്തവരുടെ മാത്രമല്ല മുസ്ലീങ്ങളുടെ ഹൃദയങ്ങളും പാപ്പ സ്പർശിച്ചു. പാപ്പയുടെ സാന്നിധ്യം ഇറാഖിന് ഒരു പറുദീസാനുഭവമായിരുന്നു.

സാഹോദര്യവും വൈവിധ്യവുമാണ് സഹവർത്തിത്വത്തിന്റെ മാനുഷികവും ധാർമികവുമായ അടിസ്ഥാനം. പര്യടനത്തിൽ പാപ്പ ഇറാഖി ജനതയ്ക്ക് നൽകിയ സന്ദേശവും ഇതുതന്നെയാണ്. പരസ്പരം തുറവുള്ളവരാകാൻ എല്ലാവരെയും സഹായിക്കുക എന്നതാണ് ഇറാഖി ക്രൈസ്തവരുടെ വിളി. ഇതുപോലെ, ഇറാഖിൽനിന്ന് പലായനം ചെയ്തവരെ തിരിച്ചെത്തിക്കേണ്ട കടമ സർക്കാരിനാണെന്നും അദ്ദേഹം ആവർത്തിച്ചു.

പേപ്പൽ പര്യടനത്തിന് നന്ദി അറിയിച്ച് കർദിനാൾ സാക്കോ പാപ്പയ്ക്ക് കത്തെഴുതിയതും വലിയ വാർത്തയായിരുന്നു. ‘ഇറാഖ് എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും,’ എന്ന പാപ്പയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ട് പാപ്പയുടെ പ്രാർത്ഥന എപ്പോഴും തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ സന്തോഷവും അദ്ദേഹം കത്തിൽ രേഖപ്പെടുത്തി. മഹാമാരിയും മറ്റു സംഘർഷങ്ങളും മൂലം ദുരിതത്തിലായ ഇറാഖീ ജനതയ്ക്ക് ലഭ്യമാക്കാൻവേണ്ടി മൂന്നര ലക്ഷം ഡോളർ പാപ്പ കൈമാറിയതും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഇറാഖ് സന്ദർശിച്ച ആദ്യത്തെ കത്തോലിക്കാ സഭാ തലവനാണ് ഫ്രാൻസിസ് പാപ്പ. മാർച്ച് ആഞ്ചു മുതൽ എട്ടുവരെ നടത്തിയ പര്യടനത്തിൽ ബാഗ്ദാദ്, എർബിൽ, മൊസൂൾ, ക്വാരഘോഷ്, ഊൗർ എന്നിവിടങ്ങളിലാണ് പാപ്പ എത്തിയത്. ക്രൈസ്തവരെ സന്ദർശിച്ചതിനൊപ്പം ഭരണാധികാരികളുമായും ഉന്നത ഷിയാ നേതാവുമായും നടത്തിയ കൂടിക്കാഴ്ചകൾ ക്രിയാത്മകമായ ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാഖിലെ ക്രൈസ്തവ ജനത.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?