Follow Us On

29

March

2024

Friday

ഫിലിപ്പ് രാജകുമാരന്റെ വിയോഗം: അനുശോചനവും പ്രാർത്ഥനയും അറിയിച്ച് ബ്രിട്ടണിലെ സഭ

ഫിലിപ്പ് രാജകുമാരന്റെ വിയോഗം: അനുശോചനവും പ്രാർത്ഥനയും അറിയിച്ച് ബ്രിട്ടണിലെ സഭ

യു.കെ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ (99) വിയോഗത്തിൽ അനുശോചനവും പ്രാർത്ഥനയും അറിയിച്ച് ബ്രിട്ടണിലെ കത്തോലിക്കാ സഭാ നേതൃത്വം. ഫിലിപ്പ് രാജകുമാരന്റെ ആത്മശാന്തിക്കായി നാളെ (ഏപ്രിൽ 10) വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കുമെന്നും ഇംഗ്ലണ്ട്- വെയിൽസ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ വിൻസെന്റ് നിക്കോൾസ് അറിയിച്ചു.

‘ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ഈ നിമിഷത്തിൽ, ഫിലിപ്പ് രാജകുമാരന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. രാജ്ഞിയുടെയും രാജകുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഊർജസ്വലത നിറഞ്ഞ ഫിലിപ്പ് രാജകുമാരന്റെ അസാന്നിധ്യം നമുക്ക് വലിയ നഷ്ടമാണ്. ദൃഢനിശ്ചതയുള്ള വിശ്വസ്തതയുടെയും കർത്തവ്യ നിർവഹണത്തിന്റെയും ഉത്തമ മാതൃകയാണ് ഫിലിപ്പ് രാജകുമാരൻ. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു,’ ചരമക്കുറിപ്പിൽ കർദിനാൾ പറഞ്ഞു.

പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർക്ക് ഡേവിസ് ഉൾപ്പെടെ മറ്റ് നിരവധി ബിഷപ്പുമാരും അനുശോചനം രേഖപ്പെടുത്തി.’ഫിലിപ്പ് രാജകുമാരന്റെ മരണത്തിൽ ഞങ്ങൾ എല്ലാവരും ദുഃഖിതരാണ്. വ്യക്തിപരമായ നഷ്ടത്തിന്റെ ഈ സമയത്ത് ഫിലിപ്പ് രാജകുമാരന്റെ ആത്മശാന്തിക്കും അദ്ദേഹത്തിന്റെ പത്‌നിയായ രാജ്ഞിക്കും രാജകുടുംബത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു,’ ബിഷപ്പ് മാർക്ക് ഡേവിസ് ട്വിറ്ററിൽ കുറിച്ചു. അന്തരിച്ച രാജകുമാരനുവേണ്ടി താൻ പ്രാർത്ഥിക്കുകയാണെന്നും എലിസബത്ത് രാജ്ഞിയെ അനുശോചനം അറിയിച്ചിട്ടുണ്ടെന്നും മാൾട്ടീസ് ആർച്ച്ബിഷപ്പ് ചാൾസ് സിക്ലൂന പറഞ്ഞു.

ഇന്ന് രാവിലെ വിൻഡ്‌സർ കാസ്റ്റിലായിരുന്നു ഫിലിപ്പ് രാജകുമാരന്റെ അന്ത്യം. ബെക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. 1921 ജൂൺ 10ന് ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തിലാണ് ഫിലിപ്പ് രാജകുമാരന്റെ ജനനം. രാജകീയ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പും എലിസബത്ത് രാജകുമാരിയും തമ്മിലുള്ള വിവാഹം 1947ലായിരുന്നു. ഫിലിപ്പിന് ഉദ്യോഗ നിമയനം ലഭിച്ചത് മാൾട്ടയിലായതിനാൽ അവർ അവിടേക്ക് പോയി.

1952ൽ പിതാവ് ജോർജ് ആറാമൻ രാജാവ് ദിവംഗതനായതിനെ തുടർന്ന് ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശം എലിസബത്ത് രാജ്ഞിക്കായി. രാജ്ഞിയുടെ ഭർത്താവായതിനാൽ നേവിയിലെ ഉന്നത ഉദ്യോഗം അദ്ദേഹം ത്യജിക്കുകയായിരുന്നു. 2017ലാണ് അദ്ദേഹം ഔദ്യോഗിക ചുമതലകളിൽ വിരമിച്ചത്. എലിസബത്ത് രാജ്ഞിയുടെ പ്രധാനപ്പെട്ട വിദേശ സന്ദർശനങ്ങളിൽ ഫിലിപ്പ് രാജകുമാരനും സന്നിഹിതനായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?