Follow Us On

28

March

2024

Thursday

രണ്ട് പതിറ്റാണ്ട് പിന്നിട്ട ആഫ്രിക്കൻ മിഷന് വിരാമം, ഫാ. വെള്ളാരംകാലായിലിന്റെ അന്ത്യവിശ്രമം ആഫിക്കയിൽതന്നെ

രണ്ട് പതിറ്റാണ്ട് പിന്നിട്ട ആഫ്രിക്കൻ മിഷന് വിരാമം, ഫാ. വെള്ളാരംകാലായിലിന്റെ അന്ത്യവിശ്രമം ആഫിക്കയിൽതന്നെ

നെയ്‌റോബി: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സുവിശേഷവത്ക്കരണ ദൗത്യത്തിനായി ജീവിതം സമർപ്പിച്ച മലയാളി വൈദികൻ ഫാ. ജോയ് വെള്ളാരംകാലായിൽ വി.സിയുടെ (52) അന്ത്യവിശ്രമവും ആഫ്രിക്കൻ മണ്ണിൽത്തന്നെ. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ രണ്ടു
പതിറ്റാണ്ടായി മിഷണറി ശുശ്രൂഷ നിർവഹിക്കുകയായിരുന്ന വിൻസെൻഷ്യൻ സഭാംഗം ഫാ. ജോയ് വെള്ളാരംകാലായിന്റെ വിയോഗം കഴിഞ്ഞ ദിവസമായിരുന്നു. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ ലാവിംഗ്ടൺ ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നിലവിൽ. അങ്കമാലി മേരിമാതാ പ്രൊവിൻസ് അംഗമാണ്.

നെയ്‌റോബിയിലെ എംപി ഷാ ആശുപത്രിയിലായിരുന്നു അന്ത്യം. ആസ്തമ രോഗിയായിരുന്ന അദ്ദേഹം ഒരാഴ്ചയായി കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് (ഏപ്രിൽ 12) ഇന്ത്യൻ സമയം ഉച്ചയ്ക്കുശേഷം 2.30ന് കെനിയയിലെ ഗോങ് വിൻസെൻഷ്യൻ സെമിനാരിയോട് ചേർന്നുള്ള സെമിത്തേരിയിലാണ് മൃതസംസ്‌ക്കാര കർമം. ആഫ്രിക്കയിലെ കെനിയ, ഉഗാണ്ട, ടാൻസാനിയ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. കുറവിലങ്ങാട് ശങ്കരപുരി വെള്ളാരംകാലായിൽ പരേതനായ വി.ടി. ലൂക്കോസ്- അന്നമ്മ ദമ്പതികളുടെ മകനാണ്. മാർ തോമസ് ചക്യത്തിൽനിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്.

സഹോദരങ്ങൾ: വി.എൽ. തോമസ്, വി.എൽ. ജോസ്, വി.എൽ. ജോണി, സാലി മാത്യു പള്ളിപ്പുറം, സിസിലി ജോസഫ് പരുത്തുംപാറ, വി.എൽ. ബാബു, ബ്രൈസ് ലൂക്കോസ്, ലില്ലിക്കുട്ടി എബ്രഹാം, ജെസിമോൾ, സജിമോൾ ഷാജി, ജിജിമോൾ സിബി, സിസ്റ്റർ അൽഫോൻസാ എൽ.എ.ആർ, പരേതരായ വി.എൽ. ബേബി, വി.എൽ. ജോർജ്. ഭദ്രാവതി രൂപത ചാൻസിലർ ഫാ. ടിനോ തോമസ് വെള്ളാരംകാലായിൽ സഹോദരപുത്രനാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?