Follow Us On

07

May

2021

Friday

ക്രിസ്തീയ സേവനത്തിന്റെ ഉത്തമ മാതൃകയായിരുന്നു ഫിലിപ്പ് രാജകുമാരൻ: ആംഗ്ലിക്കൻ സഭാ തലവൻ

ക്രിസ്തീയ സേവനത്തിന്റെ ഉത്തമ മാതൃകയായിരുന്നു ഫിലിപ്പ് രാജകുമാരൻ: ആംഗ്ലിക്കൻ സഭാ തലവൻ

കാന്റർബറി: ഫിലിപ്പ് രാജകുമാരന്റെ ക്രിസ്തീയ വിശ്വാസത്തെയും ക്രിസ്തീയമായ സേവനത്തെയും സാക്ഷിച്ച് ആംഗ്ലിക്കൻ സഭാ നേതൃത്വത്തിന്റെ അനുശോചന കുറിപ്പുകൾ. ഫിലിപ്പ് രാജകുമാരൻ ക്രിസ്തീയ സേവനത്തിന്റെ ഉത്തമ മാതൃകയായിരുന്നു എന്ന് ആംഗ്ലിക്കൻ സഭാ തലവനും കാന്റർബറി ആർച്ച്ബിഷപ്പുമായ ജസ്റ്റിൻ വെൽബി ചൂണ്ടിക്കാട്ടിയപ്പോൾ, ക്രിസ്തു വിശ്വാസത്തെ ജീവിതത്തിന്റെ സുപ്രധാന ഭാഗമാക്കിയ രാജകുമാരൻ എന്നാണ് ഫിലിപ്പ് രാജകുമാരനെ യോർക്ക് ആർച്ച്ബിഷപ്പ് സ്റ്റീഫൻ കോട്രെല്ലി വിശേഷിപ്പിച്ചത്. ക്രിസ്തുവിശ്വാസമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള ദാമ്പത്യം ക്രിസ്തുവിലുള്ള അഗാധമായ വിശ്വാസത്തിലും സൗഹൃദത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായിരുന്നുവെന്ന് അനുസ്മരിച്ച ആർച്ച്ബിഷപ്പ് വെൽബി, രാജ്ഞിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമർപ്പിത സേവനത്തിനും അസാധാരണ ജീവിതത്തിനും ദൈവത്തിന് നന്ദി അർപ്പിക്കുന്നുവെന്നും അനുശോചന സന്ദേശത്തിൽ ആർച്ച്ബിഷപ്പ് പറഞ്ഞു.

‘തന്റെ താൽപ്പര്യങ്ങൾക്ക് മുകളിൽ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്ക് സ്ഥാനം നൽകുകയും അപ്രകാരം ചെയ്യുന്നതിലൂടെ ക്രിസ്തീയ സേവനത്തിന്റെ മികച്ച ഉദാഹരണം നൽകുകയും ചെയ്ത വ്യക്താണ് അദ്ദേഹം. രണ്ടാം ലോക മഹായുദ്ധകാലത്തെ നാവികസേവനത്തിലൂടെ ഒരു മികച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹം ഏവരുടെയും ആദരം നേടി. അദ്ദേഹത്തിന്റെ ജീവിതാനന്ദം, അന്വേഷണാത്മക മനസ്, ജീവിതത്തിന്റെ എല്ലാ പശ്ചാത്തലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്താനുള്ള കഴിവ് എന്നിവ എന്നെ എപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്,’ കർദിനാൾ പറഞ്ഞു.

കാന്റർബറി ആർച്ച്ബിഷപ്പിനൊപ്പം രാജകുമാരന്റെ വിയോഗത്തിൽ ആംഗ്ലിക്കൻ സഭയിലിലെ വിവിധ ബിഷപ്പുമാരും അനുശോചനം അറിയിച്ചിട്ടുണ്ട്. ഫിലിപ്പ് രാജകുമാരന്റെ ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് സവിശേഷമാംവിധം പരാമർശിച്ച യോർക്ക് ആർച്ച്ബിഷപ്പ് സ്റ്റീഫൻ കോട്രെല്ലി, രാജ്യത്തിനും രാജ്ഞിക്കും കുടുംബത്തിനും വേണ്ടിയുള്ള സേവനത്തിനായി സമർപ്പിത ജീവിതം നയിച്ച അസാമാന്യ വ്യക്തിയായിരുന്നു അദ്ദേഹമെന്നും പറഞ്ഞു. രാജ്യത്തിന് വലിയൊരു കടപ്പാട് അദ്ദേഹത്തോടുണ്ടെന്ന് ലണ്ടൻ ബിഷപ്പ് ഡെയിം സാറ മുള്ളാല്ലി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?