Follow Us On

07

May

2021

Friday

ജനിക്കാനുള്ള അവകാശം നിഷേധിക്കാന്‍ നിയമത്തിനും മനുഷ്യനും അവകാശമില്ല: ഡോ. കാരിക്കശേരി

ജനിക്കാനുള്ള അവകാശം നിഷേധിക്കാന്‍ നിയമത്തിനും മനുഷ്യനും അവകാശമില്ല: ഡോ. കാരിക്കശേരി

കോട്ടപ്പുറം: ജനിക്കാനുള്ള അവകാശം നിഷേധിക്കാന്‍ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കാരിക്കശേരി. രൂപതയിലെ പ്രോ-ലൈഫ് വാരാചരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സ്വാര്‍ത്ഥതയ്ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ജീവന് വിലകല്പിക്കാത്ത ഈ കാലഘട്ടത്തില്‍ ജീവന്‍ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രോ-ലൈഫ് സമിതിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ. കാരിക്കശേരി പറഞ്ഞു. കോട്ടപ്പുറം കത്തീഡ്രലില്‍ മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കിയാണ് പ്രോ-ലൈഫ് വാരാചരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി നാലും അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളുടെ സംഗമം നടത്താനും തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?