Follow Us On

07

May

2021

Friday

അഞ്ച് വൈദികരും രണ്ട് കന്യാസ്ത്രീകളും ബന്ധികളുടെ പിടിയിൽ; മോചനത്തിനായി പ്രാർത്ഥിച്ച് വിശ്വാസീസമൂഹം

അഞ്ച് വൈദികരും രണ്ട് കന്യാസ്ത്രീകളും ബന്ധികളുടെ പിടിയിൽ; മോചനത്തിനായി പ്രാർത്ഥിച്ച് വിശ്വാസീസമൂഹം

പോർട്ട് ഓ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ ആഞ്ച് വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. ഇതിൽ ഒരു വൈദികനും കന്യാസ്ത്രീയും ഫ്രാൻസിൽനിന്നുള്ള മിഷണറിമാരാണ്. കൂടാതെ, മൂന്ന് അൽമായരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് ഹെയ്ത്തിയിൽനിന്നുള്ള സഭാവൃത്തങ്ങളെ ഉദ്ധരിച്ച് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന് വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ‘ക്രോയിക്‌സ് ഡെസ്‌ബൊക്കെറ്റ്’ മുനിസിപ്പാലിറ്റിയിലാണ് സംഭവം. പുതിയ ഇടവക വികാരി ചുമതലയേൽക്കുന്ന തിരുക്കർമങ്ങൾക്ക് ഒരുക്കം നടക്കവേയാണ് ഒരു സംഘം ആളുകൾ ഇവരെ തട്ടിക്കൊണ്ടുപോയത്. ആയുധധാരികളുടെ സംഘമാണ് ഇവരെ കടത്തിക്കൊണ്ടുപോയതെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മിറാഗോണി രൂപതാ ബിഷപ്പ് പിയറിആൻഡ്രെ ഡുമാസ്, ‘മനുഷ്യത്വരഹിതമായ ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു,’ എന്നും ചൂണ്ടിക്കാട്ടി. അനേക വർഷങ്ങളായി രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഹെയ്തിയുടെ സ്ഥിതി മഹാമാരിയോടെ അത്യന്തം വഷളായിരിക്കുകയാണ്. അതേ തുടർന്ന് സുരക്ഷിതത്വത്തിന്റെ കാര്യവും വെല്ലുവിളിയിലാണ്.

രാഷ്ട്രീയ അസ്ഥിരതയും അരക്ഷിതാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ പോലീസിനെ വേണ്ടത്ര സജ്ജരാക്കാത്തതുംമൂലം തട്ടിക്കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പതിവാകുകയാണ്. കുറ്റകൃത്യങ്ങളുടെ വർദ്ധന തടയുന്നതിനും ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണണത്തിലായ പ്രദേശങ്ങൾ ഹെയ്ത്തി പൊലീസിന് വീണ്ടെടുക്കാനും മാർച്ചിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?