Follow Us On

07

May

2021

Friday

മഹാമാരിയുടെ നാളിലും ജപമാല പ്രദക്ഷിണം മുടക്കാതെ മിനിസോട്ട; ഒരുക്കം പൂർണം, റാലി മേയ് രണ്ടിന്

മഹാമാരിയുടെ നാളിലും ജപമാല പ്രദക്ഷിണം മുടക്കാതെ മിനിസോട്ട; ഒരുക്കം പൂർണം, റാലി മേയ് രണ്ടിന്

മിനിയാപൊളിസ്: പൊതുസമൂഹത്തിനു മുന്നിൽ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ സംഘടിപ്പിക്കുന്ന ജപമാല റാലിക്ക് മഹാമാരിക്കാലത്തും മുടക്കം വരുത്താതെ മിനിസോട്ടയിലെ വിശ്വാസീസമൂഹം. പരിശുദ്ധ അമ്മയ്ക്ക് സമർപ്പിതമായ മേയ് മാസാചരണത്തോട് അനുബന്ധിച്ച് സെന്റ് പോൾസ് ആൻഡ് മിനിയാപൊളിസ് അതിരൂപത വർഷംതോറും സംഘടിപ്പിക്കുന്ന ജപമാല റാലി മേയ് രണ്ടിന് മിനിസോട്ടയിൽ നടക്കും.

‘പരിശുദ്ധ അമ്മയ്ക്ക് സമർപ്പിതമായ മേയ് മാസത്തിൽ നമ്മുടെ കത്തോലിക്കാ വിശ്വാസത്തിന് പരസ്യമായ സാക്ഷ്യമേകാൻ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഈ ജപമാല റാലിയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു,’ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിശ്വാസീസമൂഹത്തെ അതിരൂപത ക്ഷണിച്ചു. ഉച്ചയ്ക്ക് 2.00ന് സ്റ്റേറ്റ് ക്യാപിറ്റൽ മുതൽ സെന്റ് പോൾ കത്തീഡ്രൽ വരെ ക്രമീകരിക്കുന്ന ജപമാല റാലിക്ക് ആർച്ച്ബിഷപ്പ് ബെർണാഡ് ഹെബ്ഡ നേതൃത്വം വഹിക്കും.

ഓരോ ഇടവകയുടെയും ബാനറുകൾക്ക് പിന്നിലായാകും അതത് ഇടവകകളിൽനിന്നുള്ളവർ അണിചേരുക. കൂടാതെ, ഈ വർഷം പ്രഥമ ദിവ്യകാരുണ്യ സ്വീകരിച്ചവർ അന്നേദിനം അണിഞ്ഞ വസ്ത്രം ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ മൂലം കത്തീഡ്രലിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

അനാരോഗ്യംമൂലം ജപമാല റാലിയിൽ പങ്കെടുക്കാനാകാത്തവർക്ക് ഉച്ചയ്ക്ക് 2.00ന് കത്തീഡ്രലിൽ ആരംഭിക്കുന്ന ജപമാലയിൽ പങ്കുചേരാം. ജപമാല റാലി കത്തീഡ്രലിൽ എത്തിച്ചേർന്നശേഷം ആശീർവാദത്തോടെയാകും തിരുക്കർമങ്ങൾ സമാപിക്കുക. തിരുക്കർമങ്ങൾ കത്തീഡ്രലിന്റെ ഫേസ്ബുക്ക് പേജിലൂടെ തത്‌സമയം ലഭ്യമാക്കും.

ഫാത്തിമാ നാഥയുടെ സന്ദേശം ഉൾക്കൊണ്ടും കിഴക്കൻ യൂറോപ്പ് കമ്മ്യൂണിസത്തിൽനിന്ന് മുക്തമാകാനും സെന്റ് പോൾ കത്തീഡ്രലിൽ മോൺ. ഡോഹെർട്ടി 1947ൽ ആരംഭിച്ച പൊതുവായ പ്രാർത്ഥനയാണ് ഇന്നത്തെ ജപമാല റാലിക്ക് തുടക്കമായത്. പ്രാർത്ഥനയുടെ വിജയത്തെ തുടർന്ന് 1948ലാണ് ആദ്യത്തെ ജപമാല റാലി സംഘടിപ്പിക്കപ്പെട്ടത്. ഓരോ വർഷവും ഇതിൽ അണിചേരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും ശ്രദ്ധേയമാണ്. ജപമാല റാലിയുടെ 50-ാം പിറന്നാൾ ആഘോഷിച്ച 1998ൽ പേപ്പൽ ആശീർവാദം ലഭിച്ചതും ശ്രദ്ധേയമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?