Follow Us On

07

May

2021

Friday

വയോധികരുടെ പ്രഥമ  ദിനാചരണം ജൂലൈ 25ന്; ആപ്തവാക്യം പ്രഖ്യാപിച്ച് കത്തോലിക്കാ സഭ

വയോധികരുടെ പ്രഥമ  ദിനാചരണം ജൂലൈ 25ന്; ആപ്തവാക്യം പ്രഖ്യാപിച്ച് കത്തോലിക്കാ സഭ

വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കുമായി വത്തിക്കാൻ പ്രഖ്യാപിച്ച ആഗോള ദിനാചരണത്തിന്റെ ആപ്തവാക്യം പ്രസിദ്ധീകരിച്ച് വത്തിക്കാൻ. ‘ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്,’ എന്ന തിരുവചനമാണ് ജൂലൈ 25ന് ആഘോഷിക്കുന്ന പ്രഥമ വയോധിക ദിനാചരണത്തിന്റെ ആപ്തവാക്യമായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്.

വിശിഷ്യാ, മഹാമാരിയുടെ ഈ സാഹചര്യത്തിൽ പ്രായമായവരോടുള്ള ക്രിസ്തുവിന്റെയും സഭയുടെയും സാമീപ്യമാണ് ഈ ആപ്തവാക്യത്തിൽ ഉൾക്കൊള്ളുന്നതെന്ന് ‘അൽമായർക്കും കുടുംബങ്ങൾക്കും ജീവനും’വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി വ്യക്തമാക്കി. ‘ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്’ എന്നത് ചെറുപ്പക്കാർക്കും പ്രായമായവർക്കും പരസ്പരം പങ്കിടാൻ കഴിയുമെന്ന പ്രത്യാശയുടെ വാഗ്ദാനമാണെന്നും ഡിക്കാസ്റ്ററി ചൂണ്ടിക്കാട്ടി.

‘പ്രായമായവരുടെ ജീവിതത്തിൽ സജീവസാന്നിധ്യമായി മാറാൻ പേരക്കുട്ടികളും ചെറുപ്പക്കാരും വിളിക്കപ്പെട്ടിരിക്കുന്നതുപോലെതന്നെ പ്രാർത്ഥന, ജീവിതസാക്ഷ്യം, സുവിശേഷവത്ക്കരണം എന്നിവയിലൂടെ ചെറുപ്പക്കാരുടെ വിശ്വാസപോഷണത്തിനായി പ്രായമായവരും വിളിക്കപ്പെട്ടിരിക്കുന്നു.’

വയോധികർക്കായുള്ള ദിനാചരണം സഭയിൽ ആരംഭിക്കുന്ന വിവരം കഴിഞ്ഞ ജനുവരിയിലാണ് പാപ്പ അറിയിച്ചത്. അക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് പാപ്പ നൽകിയ സന്ദേശവും ശ്രദ്ധേയമായിരുന്നു: ‘ഓരോ കുടുംബത്തിലെയും മുത്തശ്ശീ മുത്തശ്ശന്മാരെ പലപ്പോഴും നാം മറന്നു പോകുന്നു. സത്യത്തിൽ അവരാണ് പുതുതലമുറയ്ക്ക് വിശ്വാസം പകർന്നു നൽകുന്നവരിൽ പ്രധാനികൾ. ദൈവത്തിന്റെ ദാനങ്ങളെ വാഴ്ത്തുകയും ജനതയുടെ വേരുകളെ ഉറപ്പിക്കുകയും ചെയ്യുന്നവരാണ് വയോധികർ. അവരുടെ ശബ്ദം വിലപ്പെട്ടതാണ്.’

യേശുവിന്റെ മുത്തശ്ശി മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ച ദിനാചരണത്തിനായി പാപ്പ തിരഞ്ഞെടുത്തത്. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാൾ. അതുപ്രകാരം ഈ വർഷത്തെ വയോധിക ദിനാചരണം ജൂലൈ 25ന് ക്രമീകരിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?