Follow Us On

25

January

2022

Tuesday

ഫാ. ലൂക്കാസ് കപ്യാരുമല സി.എം.ഐ (80), ബിജ്‌നോർ

ഫാ. ലൂക്കാസ് കപ്യാരുമല സി.എം.ഐ (80), ബിജ്‌നോർ

ബിജ്‌നോർ രൂപതയിലെ ആദ്യകാല മിഷണറിമാരിൽ ഒരാളും സി.എം.ഐ സഭാംഗവുമായ ഫാ. ലൂക്കാസ് കപ്യാരുമല (80) നിര്യാതനായി. ബിജ്‌നോർ സെന്റ് ജോൺ പ്രൊവിൻസ് അംഗമായിരുന്നു. മൃതസംസ്‌ക്കാര കർമം നജീബാബാദ് സെന്റ് ജോൺ ആശ്രമ സെമിത്തേരിയിൽ ഇന്നലെ (ഏപ്രിൽ 23) നടത്തി. എറണാകുളം വാഴക്കുളം ബസ്ലഹം തിരുക്കുടുംബ ഇടവക പരേതരായ കപ്യാരുമല വർക്കി- റോസ ദമ്പതികളുടെ മകനാണ്.

1941 ജനുവരി എട്ടിന് ജനിച്ച ഇദ്ദേഹം 1970 മേയ് 17നാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഉത്തരാഘണ്ഡിലെ ദന്തേവിലാണ് മിഷണറി ജീവിതം ആരംഭിച്ചത്. അവിടെ പ്രേം ദാം ഇടവക രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 1986 മുതൽ 2014വരെ ഏതാണ്ട് 28 വർഷം ജർമനിയിലെ ഹോസ്ബുർഗ് രൂപതയിൽ സേവനം ചെയ്തു. 2014 മുതൽ രണ്ട് വർഷം ന്യൂസിലാൻഡിലും സേവനം ചെയ്തു. 2017ൽ ഇന്ത്യയിൽ തിരിച്ചെത്തി നജീബാബാദ് സെന്റ് ജോൺ ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

സഹോദരങ്ങൾ: കമില്ലസ് സഭാംഗം സിസ്റ്റർ സ്റ്റെല്ല കപ്യാരുമല (ജർമനി), സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സഭാംഗം സിസ്റ്റർ വിയാനി കപ്യാരുമല (കൊൽക്കത്ത), ഫാ. അലക്‌സ് കപ്യാരുമല (ന്യൂസിലാൻഡ്), ബർകുമൻസ് കപ്യാരുമല, സലോമി പാമ്പാറയിൽ, ഹെലൻ കല്ലിടുക്കിൽ, ജോസ് കെ. വർക്കി, സജു കപ്യാരുമല (ഡയറക്ടർ, ശാലോം മീഡിയ, കാനഡ), ഡോ. കെ.വി. തോമസ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?