Follow Us On

07

May

2021

Friday

ഈസ്റ്റർ ദിന സ്‌ഫോടനം: കർദിനാളിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിർണായ അറസ്റ്റ്; പിടിയിലായത് എം.പിയും സഹോദരനും

ഈസ്റ്റർ ദിന സ്‌ഫോടനം: കർദിനാളിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിർണായ അറസ്റ്റ്; പിടിയിലായത് എം.പിയും സഹോദരനും

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് ദൈവാലയങ്ങളിൽ ഉൾപ്പെടെയുണ്ടായ ചാവേർ ബോംബ് സ്‌ഫോടന കേസിൽ മുസ്ലീം നേതാവും പാർലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീൻ, സഹോദരൻ റിയാജ് ബദിയുദ്ധീൻ എന്നിവരെ ശ്രീലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തു. ചാവേറുകളുമായി ഇവർക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് വക്താവ് അജിത്ത് രൊഹാന അറിയിച്ചു. ആക്രമണത്തിന്റെ രണ്ടാം വാർഷികമായ ഏപ്രിൽ 21ന് നടന്ന അനുസ്മരണ പരിപാടിയിൽ അന്വേഷണത്തിലുള്ള അതൃപ്തി കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ് എന്നതും ശ്രദ്ധേയം.

‘ഓൾ സിലോൺ മക്കൾ’ എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ് റിഷാദ് ബദിയുദ്ദീൻ. ഇന്നലെ പുലർച്ചെ കൊളംബോയിലെ ഇവരുടെ വസതികളിൽ റെയ്ഡ് നടത്തിയാണ് അറസ്റ്റ് ചെയ്തത്. തീവ്രവാദവിരുദ്ധ നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സ്‌ഫോടനം നടത്തിയവരുമായി ഇവർക്കുള്ള ബന്ധം വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവും സാഹചര്യത്തെളിവും ലഭിച്ചതായി പോലീസ് വക്താവ് പറഞ്ഞു.

2019 ഏപ്രിൽ 21 ഈസ്റ്റർ ഞായറിൽ ശ്രീലങ്കയിലെ മൂന്നു ദൈവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളിൽ 269 പേരാണ് കൊല്ലപ്പെട്ടത്, 500ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്‌ഫോടനപരമ്പരകളുടെ സൂത്രധാരനെയും അതുമായി ബന്ധപ്പെട്ട മറ്റൊരാളേയും കഴിഞ്ഞ മാസം പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?