Follow Us On

25

June

2021

Friday

ക്രൈസ്തവവിരുദ്ധ പീഡനഭൂമിയായി ആഫ്രിക്ക; ക്രൈസ്തവർക്ക് 95 ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ‘എ.സി.എൻ’

ക്രൈസ്തവവിരുദ്ധ പീഡനഭൂമിയായി ആഫ്രിക്ക; ക്രൈസ്തവർക്ക് 95 ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ‘എ.സി.എൻ’

വാഷിംഗ്ടൺ ഡി.സി: ഇസ്ലാമിക തീവ്രവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ആഫ്രിക്കയിലെ പീഡിത ക്രൈസ്തവർക്ക് 95 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ). ഈ ക്ലേശദിനങ്ങളിൽ ആഫ്രിക്കൻ ക്രൈസ്തവർക്ക് ചെറുതെങ്കിലുമായ ഒരു ഈസ്റ്റർ പ്രതീക്ഷ നൽകുമെന്ന വാക്കുകളോടെ കഴിഞ്ഞ ദിവസമാണ് ‘എ.സി.എന്നി’ന്റെ അമേരിക്കൻ വിഭാഗം സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

ആഫ്രിക്കയിൽ ക്രൈസ്തവ വിരുദ്ധ പീഡനം വ്യാപകമായ നൈജീരിയ, നൈജർ, മൊസാംബിക്ക്, മാലി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ബുർക്കിനാ ഫാസോ, കാമറൂൺ, എന്നീ രാജ്യങ്ങളിലേക്ക് സംഘടന സഹായമെത്തിക്കുന്നത്. ‘രക്തസാക്ഷികളുടെ ഭൂഖണ്ഡത്തിലെ’ സഭയ്ക്ക് നൽകുന്ന സഹായത്തെ അതിന്റെ ഏറ്റവും നിർണായക ദൗത്യങ്ങളിലൊന്നായി കണക്കാക്കുന്നുവെന്നും എ.സി.എൻ നേതൃത്വം വ്യക്തമാക്കി.

‘ആഫ്രിക്കയിലെ സഹോദരങ്ങൾ ഇപ്പോൾ കുരിശിന്റെ വഴിയിലാണ്, രക്തസാക്ഷികളുടെ ഭൂഖണ്ഡമായി ആഫ്രിക്ക മാറുന്നു. ക്രൈസ്തവർക്കെതിരായ അക്രമങ്ങളും കൊലപാതകവും തിരസ്‌ക്കരണങ്ങളും വർദ്ധിക്കുകയാണവിടെ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇത്രയധികം വൈദികരും സമർപ്പിതരും കൊല്ലപ്പെട്ട മറ്റൊരു പ്രദേശം ഉണ്ടാവില്ല,’ എ.സി.എൻ എക്‌സിക്യുട്ടീവ് പ്രസിഡന്റ് ഡോ. തോമസ് ഹെയിൻ ഗെൽഡേൻ കൂട്ടിച്ചേർത്തു.

ആഫ്രിക്കയിലെ പീഡിത ക്രൈസ്തവ സഹായിക്കാൻ ഇതിനകം നിരവധി പദ്ധതികൾ നടപ്പാക്കുന്നുമുണ്ട് ‘എ.സി.എൻ’. സ്‌റ്റൈപ്പൻഡും സംഭാവനകളും വഴി വൈദികരെയും കന്യാസ്ത്രീകളെയും സഹായിക്കുന്നതിനു പുറമെ ദൈവാലയങ്ങൾ പുനരുദ്ധരിക്കാനും എ.സി.എൻ സഹായം ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം, ആത്മീയവും മനശാസ്ത്രപരവുമായി പരിശീലന പദ്ധതികളെയും പ്രോത്സാഹിപ്പിക്കുന്നു. ബൊക്കോഹറാമിന്റെ ആക്രമണങ്ങളാൽ വിധവകളായവരുടെയും അനാഥരായവരുടെയും ഭീതിയകറ്റാൻ ട്രോമാ തെറാപ്പിസ്റ്റുകളെ പരിശീലിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?