Follow Us On

07

May

2021

Friday

പരിശുദ്ധാത്മാവിനെ കൂടാതെ ക്രിസ്തീയ ധ്യാനം സാധ്യമല്ല: പാപ്പ

പരിശുദ്ധാത്മാവിനെ കൂടാതെ ക്രിസ്തീയ ധ്യാനം സാധ്യമല്ല: പാപ്പ

വത്തിക്കാൻ സിറ്റി: ധ്യാനിക്കുക എന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം യേശുവിനെ കണ്ടുമുട്ടുന്നതിനുള്ള ഒരു മാർഗമാണെന്നും പരിശുദ്ധാത്മാവിനെ കൂടാതെ ആ ധ്യാനം സാധ്യമാവില്ലെന്നും ഫ്രാൻസിസ് പാപ്പ. ക്രിസ്തീയമായ ധ്യാന രീതികൾ നിരവധിയുണ്ടെങ്കിലും അതെല്ലാം ക്രിസ്തുവുമായുള്ള സമാഗമം എന്ന ലക്ഷ്യത്തിലേക്കുള്ള വിവിധ പാതകളാണെന്നും പാപ്പ ഓർമിപ്പിച്ചു. പൊതുദർശന സന്ദർശനത്തിന്റെ ഭാഗമായ പ്രഭാഷണ പരമ്പരയിൽ, ധ്യാനരൂപത്തിലുള്ള പ്രാർത്ഥനയെ കുറിച്ച് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

ധ്യാനിക്കുക എന്നത് അനിവാര്യമായ മാനുഷിക മാനമാണ്. എന്നാൽ ക്രൈസ്തവരെ സംബന്ധിച്ച്, അത് അതിനപ്പുറത്തേക്കുള്ള ഒരു പ്രയാണമാണ്, യേശു ക്രിസ്തുവിന്റെ വാതിലിലൂടെയുള്ള പ്രവേശിക്കലാണ്. ക്രിസ്ത്യാനി ദൈവവചനം സ്വീകരിച്ചശേഷം അത് തന്നിൽത്തന്നെ അടച്ചുവെക്കില്ല. കാരണം ആ വചനം മറ്റൊരു ഗ്രന്ഥവുമായി, കത്തോലിക്കാസഭയുടെ വാക്കുകളിൽ, ‘ജീവന്റെ പുസ്തകവുമായി’ കണ്ടുമുട്ടേണ്ടിയിരിക്കുന്നു. വചനം ധ്യാനിക്കുമ്പോഴെല്ലാം ഇതിനുവേണ്ടിയാണ് നാം ശ്രമിക്കുന്നത്.

ഒരു ക്രിസ്ത്യാനി പ്രാർത്ഥിക്കുമ്പോൾ, അവൻ സ്വയം പൂർണ സുതാര്യത നേടാൻ ആഗ്രഹിക്കുന്നില്ല, അവൻ തന്റെ അഹത്തിന്റെ അഗാധമായ കാമ്പ് അന്വേഷിക്കുന്നില്ല. എന്നാൽ, ധ്യാനത്തിലൂടെ മറ്റെന്തോ തേടുന്നു. അത് ദൈവവുമായുള്ള അഭൗമിക സമാഗമമാണ്. പ്രാർത്ഥനാനുഭവം നമുക്ക് ആന്തരിക സമാധാനം, അല്ലെങ്കിൽ ആത്മനിയന്ത്രണം, അല്ലെങ്കിൽ സ്വീകരിക്കേണ്ട പാതയെക്കുറിച്ചുള്ള വ്യക്തത നൽകുന്നുവെങ്കിൽ, ഈ ഫലങ്ങൾ, യേശുവുമായുള്ള കണ്ടുമുട്ടലിന്റെ സത്ഫലങ്ങളാണ്.

ക്രിസ്തീയമായ ധ്യാന രീതികൾ നിരവധിയുണ്ട്. ചിലത് വളരെ ശാന്തവും മറ്റു ചിലത് കൂടുതൽ സംയോജിതങ്ങളുമാണ്. ചിലത് വ്യക്തിയുടെ ബൗദ്ധിക മാനത്തിനും, മറ്റുള്ളവയാകട്ടെ സ്‌നേഹ വൈകാരിക മാനങ്ങൾക്കും ഊന്നൽ നൽകുന്നു. എല്ലാം പ്രധാനപ്പെട്ടവ തന്നെ. എന്നാൽ ഒരു രീതി, ഒരു വഴികാട്ടി മാത്രമാണ്. ഇവിടെ പ്രധാനം, പ്രാർത്ഥനയുടെ ഏക പാതയായ യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിനാൽ മുന്നേറുകയാണ്. ഇവിടെ ഒരു സഹയാത്രികനുണ്ട്, ദൈവത്തിന്റെ പരിശുദ്ധാത്മാവ്. യേശുവുമായുള്ള കൂടിക്കാഴ്ചയിലേക്ക് നമ്മെ നയിക്കുന്നത് ഈ അരൂപിയാണ്.

ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം ധ്യാനിക്കുക എന്നത് യേശുവിനെ കണ്ടുമുട്ടുന്നതിനുള്ള ഒരു മാർഗമാണെന്ന് വിസമരിക്കരുത്. അപ്രകാരം മാത്രമാണ് നാം നമ്മെത്തന്നെ വീണ്ടും കണ്ടെത്തുക. ഇത് നമ്മിലേക്കുള്ള പിൻവലിയലല്ല, മറിച്ച്, യേശുവിന്റെ അടുക്കലേക്കുള്ള യാത്രയാണ്. യേശുവന്റെ കൃപയാൽ സൗഖ്യപ്പെട്ട്, ഉയിർത്തെഴുന്നേറ്റ്, ശക്തരായി നാം അവിടുന്നുമായി കണ്ടുമുട്ടുകയാണ്. പരിശുദ്ധാരൂപി വഴികാട്ടുന്നതിനാലാണ് ഇതു സാധ്യമാകുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?